മൃതശരീരങ്ങള്‍ സര്‍ക്കാര്‍ ചിലവില്‍ നാട്ടിലെത്തിക്കണമെന്ന്
ഗുരുവായൂര്‍: ഗള്‍ഫ് ഉള്‍പ്പെടയുള്ള വിദേശരാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തുന്ന 60 വയസ്സിന് മുകളിലുള്ള മുഴുവന്‍ പ്രവാസിമാര്‍ക്കും പെന്‍ഷന്‍ അനുവദിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഗുരവായൂരില്‍ ചേര്‍ന്ന പ്രവാസികള്‍ച്ചറല്‍ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.
വിദേശരാജ്യങ്ങളില്‍ മരണമടയുന്നവരുടെ മൃതശരീരം നാട്ടിലെത്തിക്കുന്നതിന് കിലോക്ക് 350 രൂപ നിരക്കില്‍ ഈടാക്കുന്ന എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിമാനക്കമ്പനികളുടെ ഹീനമായ നടപടിയില്‍ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മറ്റു രാഷ്ട്രങ്ങള്‍ ചെയ്യുന്നപോലെ മൃതശരീരം സര്‍ക്കാര്‍ ചിലവില്‍ നാട്ടിലെത്തിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുവാന്‍ കേരളത്തിലെ പ്രധാന രാഷ്ട്രീയപാര്‍ട്ടികള്‍ തയ്യാറാകണം. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും പല കാരണങ്ങളാല്‍ ജോലി നഷ്ടപ്പെട്ടു തിരിച്ചുവരുന്ന പ്രവാസികള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പ്രവാസികള്‍ക്കായി പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ കേന്ദ്രസംസ്ഥാന ഗവണ്‍മെന്റുകള്‍ തയ്യാറാകണം. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിവേദനം നല്‍കുവാനും യോഗം തീരുമാനിച്ചു. യോഗം സംസ്ഥാനപ്രസിഡണ്ട് ഷംസുദ്ദീന്‍ മരക്കാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് തെക്കുംപുറം അധ്യക്ഷനായി. സംസ്ഥാന ഉപദേശകസമിതി ചെയര്‍മാന്‍ ഹസന്‍ കാനാപ്പുള്ളി, സംസ്ഥാന ഭാരവാഹികളായ ജമാല്‍ തിരുനെല്ലൂര്‍, കെ.ടി.സുധാകരന്‍, ഫാജി മലപ്പുറം, ജോസ് പത്തനംതിട്ട, താജുദ്ദീന്‍ തിരുവനന്തപുരം, വേണു അടിയൂര്‍, ഹംസ കൂറ്റനാട്, കെ.എം സാദിഖ് പാലയൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."