യുഎന്‍ മനുഷ്യാവകാശ തലവനെ തായിസില്‍ ഹൂതി സൈന്യം തടഞ്ഞു
റിയാദ്: യമനിലെ തായിസിലേക്ക് പുറപ്പെട്ട യുഎന്‍ മനുഷ്യാവകാശ തലവന്‍ സ്റ്റീഫന്‍ ഒ ബ്രൈന്‍സിന് ഹൂതി സൈന്യം പ്രവേശനം നിഷേധിച്ചു. മനുഷ്യാവകാശ ലംഘനങ്ങള്‍ തായിസില്‍ വ്യാപകമാണെന്ന കണ്ടെത്തലിനെ തുടര്‍ന്ന് പ്രദേശം സന്ദര്‍ശിക്കാനെത്തിയ ഇദ്ദേഹത്തെ യമനിലെ വിമത വിഭാഗമായ ഇറാന്‍ അനുകൂല ഹൂതി സൈന്യം തടയുകയായിരുന്നു.
യുഎന്‍ മനുഷ്യാവകാശ തലവനും സഹപ്രവര്‍ത്തകരും നേരത്തെ പ്രഖ്യാപിച്ച പദ്ധതിയനുസരിച്ചാണ് സന്ദര്‍ശനത്തിനെത്തിയിരുന്നത്. എന്നാല്‍ ഹൂതികളും വിമത വിഭാഗക്കാരായ അലി അബ്ദുള്ള സാലിഹ് വിഭാഗവും ഇവരെ തായിസ് സന്ദര്‍ശിക്കാനനുവദിക്കാതെ തിരിച്ചയക്കുകയായിരുന്നു.
തടയുന്നത് എന്തിനാണെന്ന ചോദ്യത്തിന് അവരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണെന മറുപടിയാണ് വിമത സഖ്യം നല്‍കിയതെന്ന് അല്‍ അറബിയ റിപ്പോര്‍ട്ട് ചെയ്തു. ഈ ഭാഗത്ത് നിരവധി മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടക്കുന്നതായും ഇതിനെ പ്രതിരോധിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടല്‍ ഉടന്‍ ഉണ്ടാകണമെന്നും ഒ ബ്രൈയ്ന്‍ മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."