പൊലിസ് ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികളെ വി.സി സന്ദര്‍ശിച്ചു
ന്യൂഡല്‍ഹി: പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ ജാമിഅ മില്ലിയ വിദ്യാര്‍ത്ഥികളെ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നജ്മ അക്തര്‍ സന്ദര്‍ശിച്ചു. അല്‍ ഷിഫ ആശുപത്രിയിലാണ് പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ ചികിത്സയിലുള്ളത്.
തിങ്കളാഴ്ച ജാമി അ കോര്‍ഡിനേഷന്‍ കമ്മിറ്റി ജെ.സി.സി യുടെ നേതൃത്വത്തില്‍ സി.എ.എയ്ക്കെതിരെയും എന്‍.ആര്.സിക്കെതിരെയും നടന്ന പ്രതിഷേധത്തിന് നേരെ പൊലിസ് അക്രമം അഴിച്ചു വിട്ടിരുന്നു. പാര്‍ലമെന്റിലേക്ക് നടക്കാനിരുന്ന മാര്‍ച്ച് ഡല്‍ഹിയിലെ ഒഖ്ല പ്രദേശത്ത് വെച്ച് പൊലിസ് തടയുകയായിരുന്നു.
പ്രതിഷേധക്കാരെ പൊലിസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. പിന്നീട് വിട്ടയച്ച വിദ്യാര്‍ത്ഥികള്‍ പൊലിസില്‍ നിന്നും ക്രൂരമായ മര്‍ദ്ദനമേല്‍ക്കേണ്ടി വന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു. ഒപ്പം പ്രതിഷേധം നടത്തിയ ചില വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലിസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."