സര്‍വകക്ഷി അനുശോചനം നടത്തി പി. മുഹമ്മദാലി അന്‍സാരി അധ്യക്ഷനായി
മണ്ണാര്‍ക്കാട്: സജീവ മുസ്ലിംലീഗ് പ്രവര്‍ത്തകനും, ദീര്‍ഘകാലമായി കാരാപ്പാടം മഹല്ല് പ്രസിഡന്റുമായിരുന്ന കുന്നക്കാടന്‍ വീട്ടില്‍ അലവി ഹാജി (74)യുടെ നിര്യാണത്തില്‍ സര്‍വകക്ഷി അനുശോചനം നടത്തി.
പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റ് പി. മുഹമ്മദാലി അന്‍സാരി അധ്യക്ഷനായി. മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി പൊന്‍പാറ കോയക്കുട്ടി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹുസൈന് കോളശ്ശേരി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എ.കുമാരന് (സി.പി.എം), എ.കെ അബ്ദുല്‍ അസീസ് (സി.പി.ഐ), ജോസ് കൊല്ലിയില്‍ (കോരള കോണ്‍ഗ്രസ്) ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയര്മാന് മുസ്തഫ വറോടന്‍, യൂത്ത്ലീഗ് മണ്ഡലം പ്രസിഡന്റ് അര്‍സല്‍ എരേരത്ത്, വൈശ്യന് മുഹമ്മദ്, മഹല്ല് ഖാസി ജമലുല്ലൈലി തങ്ങള്‍, മൂസ മുസ്ലിയാര്, സൈമണ്‍, കുട്ടാട്ട് ഹംസ, കെ.സി മൊയ്തുപ്പ, കെ.കെ അബ്ദുറഹിമാന്, നൗഷാദ് വെളളപ്പാടം സംബന്ധിച്ചു.
കെ.പി സുലൈമാന്‍ സ്വാഗതവും, വി.കെ അബൂബക്കര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."