വാഴാലിപ്പാടം ഉരുക്ക് തടയണയുടെ മാതൃക തമിഴ്‌നാട് പകര്‍ത്തുന്നു
ചെറുതുരുത്തി: കൊടിയ വേനലിലും ജലസമൃദ്ധമായി കിടക്കുന്ന ഭാരത പുഴയിലെ ചെറുതുരുത്തി പൈങ്കുളം വാഴാലിപ്പാടം ഉരുക്ക് തടയണയുടെ മാതൃക തമിഴ്‌നാട് പകര്‍ത്തുന്നു. തമിഴ്‌നാട്ടിലെ ചെറുതും വലുതുമായ നദികളില്‍ ഇത്തരം തടയണകള്‍ നിര്‍മ്മിയ്ക്കുന്നതിനാണ് പദ്ധതി. ഇതിന്റെ ഭാഗമായി തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് വിദഗ്ദ സംഘം തടയണ സന്ദര്‍ശിച്ചു. സാധ്യതാ പഠനം നടത്തിയ സംഘം ജല സംരക്ഷണം കാര്യക്ഷമമാക്കാന്‍ ചിലവ് കുറഞ്ഞ ഇത്തരം തടയണകള്‍ കൊï് കഴിയുമെന്ന് വിലയിരുത്തി. പൊതുമരാമത്ത് വകുപ്പ് സ്‌പെഷ്യല്‍ ചീഫ് എന്‍ജിനീയര്‍ ബാല, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ. ബാലസുബ്രഹ്മണ്യന്‍, അമലിയ ബാല്‍രാജ്, എന്‍ പാണ്ഡ്യന്‍, സുകന്യ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സംഘമെത്തിയത്. കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ജനറല്‍ മാനേജ് പി ജോസഫ് സ്‌കറിയ, കെ.പി സേതുമാധവന്‍, പാഞ്ഞാള്‍ പഞ്ചായത്ത് മുന്‍പ്രസിഡന്റ് ശങ്കരനാരായണന്‍, മുന്‍ മെമ്പര്‍ മുസ്തഫ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."