HOME
DETAILS

അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ ഇന്ത്യാ ഫെസ്റ്റിന് ഉജ്ജ്വല സമാപനം

  
backup
February 11 2020 | 05:02 AM

india-fest-in-abudhabi-indian-islamic-center

 

അബുദാബി: മൂന്ന് ദിവസം അബുദാബി നഗരത്തിന് ഉത്സവച്ഛായ പകര്‍ന്ന അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ ഇന്ത്യാ ഫെസ്റ്റിന് ഉജ്ജ്വല പരിസമാപ്തി. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പതാക ഉയര്‍ത്തിയതോട് കൂടി ആരംഭിച്ച ഇന്ത്യാ ഫെസ്റ്റിന് ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് സമാപനം കുറിച്ചത്. 'വൈവിധ്യങ്ങളുടെ ഇന്ത്യ' എന്ന ആശയത്തില്‍ കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയുള്ള ഇന്ത്യന്‍ സംസ്‌കാരത്തിന്റെ നേര്‍ക്കാഴ്ചകളാണ് ഇന്ത്യാ ഫെസ്റ്റിലെ വ്യത്യസ്ത പരിപാടികളിലെല്ലാം പ്രതിഫലിച്ചത്.

പതിനായിരങ്ങളാണ് ഭാരതത്തിന്റെ പൈതൃകവും അറബ് നാടിന്റെ സംസ്‌കൃതിയും തുന്നിച്ചേര്‍ത്ത പ്രഥമ ഇന്ത്യാ ഫെസ്റ്റ് കാണാനും ആസ്വദിക്കാനുമായി യു.എ.ഇ യുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒഴുകിയെത്തിയത്.

കെ.എം.സി.സി വനിതാ വിങ്ങിന്റെ വിവിധ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ വളയിട്ട കൈകള്‍ കൊണ്ടുണ്ടാക്കിയ ഭക്ഷണവിഭവങ്ങളുടെ നൂറുകണക്കിന് വിഭവങ്ങളും മുന്നൂറിലേറെ കലാകാരന്മാരുടെ മിന്നും പ്രകടനങ്ങളും ഓഫറുകളും വിലക്കിഴിവുകളും നല്‍കിയ വ്യാപാര, വ്യവസായ സ്ഥാപനങ്ങളും, യു.എ.ഇ പൈതൃക വിഭാഗമൊരുക്കിയ കരകൗശലങ്ങളും ഇന്ത്യാ ഫെസ്റ്റിലെ മുഖ്യ ആകര്‍ഷകങ്ങളായി മാറി.

ഇന്ത്യാ ഫെസ്റ്റില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് മൂന്ന് ദിവസവും അബുദാബി ഗവണ്‍മെന്റിന് കീഴിലുള്ള ട്രാന്‍സ്‌ക്കോ അധികൃതര്‍ 400 ലേറെ സൗജന്യ പാര്‍ക്കിങ് നല്‍കിയത് ഇന്തോ അറബ് ബന്ധത്തിന്റെ ഇഴപിരിയാത്ത അനുഭവമായി മാറി.

ശനിയാഴ്ച രാത്രി നടന്ന നറുക്കെടുപ്പിന് അബുദാബി എക്കണോമിക് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി അബ്ദുല്ല സുഹൈല്‍ അബ്ദുല്ല നേതൃത്വം നല്‍കി. കാസര്‍കോട് ജില്ലയിലെ കുണിയ ചെരുമ്പ സ്വദേശി സി.പി അബൂബക്കര്‍ സിദ്ദീഖ് ഒന്നാം സമ്മാനമായ പുതുപുത്തന്‍ റിനോള്‍ട്ട് കാറിന് അര്‍ഹനായി. അല്‍ഫലാഹ് പ്ലാസക്ക് സമീപമുള്ള സമീഹ ബഖാല ജീവനക്കാരനാണ് സിദ്ദീഖ്. ആറു വര്‍ഷമായി യു.എ.ഇലുള്ള സിദ്ദീഖ് ഒരു വര്‍ഷത്തോളമായി ബഖാലയില്‍ ജോലി ചെയ്തുവരികയാണ്. ഒന്നാം സമ്മാനത്തിന് പുറമെ 101 സമ്മാനങ്ങളാണ് നറുക്കെടുത്തത്.

സമാപന ചടങ്ങില്‍ ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ ആക്ടിങ് പ്രസിഡണ്ട് ടി.കെ അബ്ദുള്‍ സലാം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.പി.എം റഷീദ്, ട്രഷറര്‍ ഹംസ നടുവില്‍, യു.എ.ഇ കെ.എം.സി.സി ട്രഷറര്‍ യു അബ്ദുല്ല ഫാറൂഖി, അബുദാബി കെ.എം.സി.സി പ്രസിഡണ്ട് ഷുക്കൂറലി കല്ലുങ്ങല്‍, സുന്നി സെന്റര്‍ ട്രഷറര്‍ പി.കെ കരീം ഹാജി, യു.എ.ഇ എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റിംഗ് മാനേജര്‍ വിനോദ് നമ്പ്യാര്‍, ലൈറ്റ് ട്ടവര്‍ എം.ഡി യൂസഫ് ഹാജി, വി.പി.എസ് മെഡിക്കല്‍ ഡയരക്ടര്‍ അന്‍പഴകന്‍, അഹല്യ ഹോസ്പിറ്റല്‍ അസി.അഡ്മിനിസ്‌ട്രേറ്റര്‍ ബിലാല്‍ കരീം, അജന്ത ജ്വല്ലറി എം.ഡി തുഷാര്‍ പട്ണി, പ്രവാസി ഭാരതി റേഡിയോ എം.ഡി ചന്ദ്രസേനന്‍, വി.ടി.വി ദാമോദരന്‍, പ്രോഗ്രാം ചെയര്‍മാന്‍ നാസര്‍ കാഞ്ഞങ്ങാട്, കണ്‍വീനര്‍ ഖാദര്‍ ഒളവട്ടൂര്‍, റഫീഖ് പൂവത്താണി, സാബിര്‍ മാട്ടൂല്‍, കബീര്‍ ഹുദവി, അഡ്വ.കെ.വി മുഹമ്മദ് കുഞ്ഞി, പി.കെ അഹമ്മദ് ബല്ലാ കടപ്പുറം, വി.പി.കെ അബ്ദുല്ല, റസാഖ് ഒരുമനയൂര്‍ ഉള്‍പ്പെടെ നിരവധി പേര്‍ സമാപന ചടങ്ങില്‍ പങ്കെടുത്തു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രത്യേക മുന്നറിയിപ്പുകളില്ല; സംസ്ഥാനത്ത് മഴ തുടരും

Weather
  •  2 months ago
No Image

പ്രചാരണത്തിനായി പ്രിയങ്ക ഇന്നും നാളെയും മണ്ഡലത്തില്‍

Kerala
  •  2 months ago
No Image

സഹോദരനെ മര്‍ദ്ദിച്ചത് ചോദ്യം ചെയ്തു; കൊല്ലം വെളിച്ചിക്കാലയില്‍ യുവാവിനെ കുത്തിക്കൊന്നു, പ്രതികള്‍ പിടിയില്‍ 

Kerala
  •  2 months ago
No Image

ഗുജറാത്തിലെ അമ്രേലി ജില്ലയിൽ ഭൂചലനം: റിക്‌ടർ സ്‌കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തി

National
  •  2 months ago
No Image

അവിശ്വസനീയമായ വിലക്കിഴിവുകൾ വാഗ്ദാനങ്ങളിൽ വീഴരുത്; മുന്നറിയിപ്പുമായി റാസൽഖൈമ പൊലിസ്

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-27-10-2024

PSC/UPSC
  •  2 months ago
No Image

രണ്ടാം ഏകദിനത്തില്‍ ഇന്ത്യൻ വനിതകളെ വീഴ്ത്തി ന്യൂസിലന്‍ഡ്

Cricket
  •  2 months ago
No Image

എറണാകുളത്ത് ആറംഗ സംഘം വീട്ടിൽ കയറി വീട്ടമ്മയെ ആക്രമിച്ചു; പിന്നിൽ സാമ്പത്തിക തര്‍ക്കമെന്ന് പൊലിസ്

Kerala
  •  2 months ago
No Image

വ്ലോ​ഗർ ദമ്പതികളുടെ മരണം: സെൽവരാജ് ജീവനൊടുക്കിയത് പ്രിയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Kerala
  •  2 months ago
No Image

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ; കമലയും ട്രംപും ഒപ്പത്തിനൊപ്പം

International
  •  2 months ago