HOME
DETAILS

യുപിയില്‍ നാലുമാസം മുന്‍പ് കാണാതായ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍; ജിം ട്രെയിനര്‍ അറസ്റ്റില്‍

  
Web Desk
October 27 2024 | 12:10 PM

gym trainer arrested in up for killing girlfriend

ലഖ്‌നൗ: യുപിയില്‍ നാലുമാസം മുന്‍പ് കാണാതായ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍. കാണ്‍പൂര്‍ ജില്ലയില്‍ നിന്ന് കാണാതായ 32 കാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ബിസിനസുകാരന്റെ ഭാര്യയായ ഏക്ത ഗുപ്തയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ജിം ട്രെയിനറായ വിമല്‍ സോണിയെ പൊലിസ് അറസ്റ്റ് ചെയ്തു. 

വിമലുമായി യുവതി അടുപ്പിത്തിലായിരുന്നു. ജിമ്മിലെ പരിശീലനത്തിനിടയിലാണ് ഇരുവരും തമ്മില്‍ പരിചയപ്പെട്ടത്. അതിനിടെ മറ്റൊരു യുവതിയുമായി വിമലിന്റെ വിവാഹം നിശ്ചയിച്ചത് ഇരുവര്‍ക്കുമിടയില്‍ തര്‍ക്കങ്ങള്‍ക്ക് കാരണമായി. ഒരുദിവസം ജിമ്മിലെത്തിയ ഏക്തയുമായി വിമല്‍ കാറില്‍ പുറത്തുപോവുകയും തര്‍ക്കത്തിനിടെ യുവതിയുടെ കഴുത്ത് ഞെരിച്ച് കൊല്ലുകയുമായിരുന്നെന്ന് പൊലിസ് പറഞ്ഞു. 

ജില്ല മജിസ്‌ട്രേറ്റിന്റെ ഔദ്യോഗിക വസതിക്കടുത്ത് ഉന്നതര്‍ താമസിക്കുന്ന പ്രദേശത്താണ് യുവതിയുടെ മൃതദേഹം ഇയാള്‍ കുഴിച്ചിട്ടത്. ജൂണ്‍ 24ന് യുവതിയെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് പൊലിസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണങ്ങളിലും മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. 

കഴിഞ്ഞദിവസം റായ്പുര സ്വദേശി പരിസരം കുഴിച്ച് കൊണ്ടിരിക്കെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ പൊലിസില്‍ വിവരം അറിയിക്കുകയും ചെയ്തു. ചോദ്യം ചെയ്യലിനിടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

gym trainer arrested in up for killing girlfriend



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുണ്ടക്കൈ ചൂരല്‍മല: ദുരന്തബാധിതർക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണവും നിലച്ചു

Kerala
  •  10 hours ago
No Image

നവവധു ഭര്‍തൃവീട്ടില്‍ മരിച്ച സംഭവം; ഭര്‍ത്താവ് പൊലിസ് കസ്റ്റഡിയില്‍

Kerala
  •  10 hours ago
No Image

സില്‍വര്‍ലൈനില്‍ വഴങ്ങാതെ റെയില്‍വേ; ബ്രോഡ് ഗേജില്‍ മാറ്റം വരുത്തില്ല

Kerala
  •  11 hours ago
No Image

അധികബാധ്യത ജനങ്ങളുടെമേൽ അടിച്ചേൽപ്പിച്ച് കെ.എസ്.ഇ.ബി

Kerala
  •  11 hours ago
No Image

കരിമ്പു കൊയ്യുന്ന യന്ത്രത്തിലേക്ക് കാര്‍ ഇടിച്ചു കയറി അഞ്ചു പേര്‍ മരിച്ചു

National
  •  12 hours ago
No Image

വമ്പന്‍ പരിപാടികളുമായി ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമായി

uae
  •  12 hours ago
No Image

സിറിയന്‍ വിമതര്‍ ഹുംസിനരികെ, അസദിനെ തൂത്തെറിയുമെന്ന് പ്രഖ്യാപനം; പൗരന്മാര്‍ ഉടന്‍ സിറിയ വിടണമെന്ന് റഷ്യ

International
  •  19 hours ago
No Image

കർണാടകയിൽ കരിമ്പ് ചതയ്ക്കുന്ന കൂറ്റൻ യന്ത്രത്തിലേക്ക് കാർ ഇടിച്ചുകയറി സ്ത്രീകളടക്കം 5 പേർക്ക് ദാരുണാന്ത്യം

Kerala
  •  19 hours ago
No Image

കണ്ണൂരിൽ ഏഴ് പേർക്ക് തെരുവ് നായ കടിയേറ്റു

Kerala
  •  20 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; സമനില പോളിയാതെ ഗുകേഷും- ഡിങ് ലിറനും; 9ാം പോരാട്ടവും ഒപ്പത്തിനൊപ്പം

Others
  •  21 hours ago