HOME
DETAILS

ജനസാഗരം തീര്‍ത്ത് ടിവികെയുടെ ആദ്യ സമ്മേളനം; രാഷ്ട്രീയ നിലപാട് പറയാന്‍ വിജയ് 

  
Web Desk
October 27 2024 | 11:10 AM

TVKs first meeting at Janasagaram Thirt Vijay to take a political stand

ചെന്നൈ: തമിഴ് രാഷ്ട്രീയം ഉറ്റുനോക്കിയ സൂപ്പര്‍താരം വിജയ് യുടെ ആദ്യ രാഷ്ട്രീയ സമ്മേളനം വില്ലുപുരത്ത് ആരംഭിച്ചു. വിജയ് രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) ത്തിന്റെ പ്രഥമ സംസ്ഥാന സമ്മേളനത്തില്‍ പതിനായിരക്കണക്കിന് ജനങ്ങളാണ് എത്തിച്ചേര്‍ന്നത്. വൈകീട്ട് നാലോ ജനസമുദ്രത്തിനിടയിലേക്ക് വിജയ് എത്തി. വേദിയില്‍ പ്രത്യേകം സജ്ജമാക്കിയ റാംപിലൂടെ നടന്നുനീങ്ങിയ താരം പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. 

പാര്‍ട്ടിയുടെ ഔദ്യോഗിക ഗാനത്തോടെ ആരംഭിച്ച പരിപാടിയില്‍ 100 അടി ഉയരുമുള്ള കൊടിമരത്തില്‍ പാര്‍ട്ടി പതാകയും ഉയര്‍ത്തി. റിമോട്ട് കണ്‍ട്രോളിലൂടെയാണ് വിജയ് പതാക ഉയര്‍ത്തിയത്. ആരാധകരുടെയും പ്രവര്‍ത്തകരുടെയും വന്‍ തിരക്കാണ് സമ്മേളന സ്ഥലത്തുള്ളത്. തിരക്കിനിടെ നിര്‍ജലീകരണത്തെതുടര്‍ന്ന് നൂറിലധികം പേര്‍ കുഴഞ്ഞുവീണു. 35ലധികം ഡോക്ടര്‍മാരെ സമ്മേളന സ്ഥലത്ത് നിയോഗിച്ചിട്ടുണ്ട്. 


വിഴുപ്പുറം ജില്ലയിലെ വിക്രവാണ്ടിയില്‍ 85 ഏക്കറില്‍ തയാറാക്കിയ പ്രത്യേക വേദിയിലാണ് സമ്മേളനം.പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രവും നയങ്ങളും വിജയ് അവതരിപ്പിക്കും.  19 പ്രമേയങ്ങളായിരിക്കും സമ്മേളനത്തില്‍ അവതരിപ്പിക്കുക. ഫെബ്രുവരിയില്‍ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച വിജയ് ഓഗസ്റ്റിലാണ് പാര്‍ട്ടി പാതകയും ഗാനവും അവതരിപ്പിച്ചത്. മഞ്ഞയും ചുവപ്പും നിറങ്ങളില്‍ നടുവില്‍ ആനകളും, വാകപ്പൂവും ആലേഖനം ചെയ്തതാണ് പതാക. ടിവികെയെ രജിസ്റ്റേര്‍ഡ് രാഷ്ട്രീയ പാര്‍ട്ടി ആയി തെരഞ്ഞെടുപ്പ്  കമ്മീഷനും അംഗീകരിച്ചിട്ടുണ്ട്.  

TVKs first meeting at Janasagaram Thirt Vijay to take a political stand



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു

Kerala
  •  a day ago
No Image

യുഎഇ; അബൂദബിയിലെ എയര്‍പോര്‍ട്ടിലേക്ക് ഇനി ഡ്രൈവറില്ലാ ഊബറില്‍ യാത്ര ചെയ്യാം

uae
  •  a day ago
No Image

തിരുവനന്തപുരത്ത് രണ്ട് ബസുകള്‍ക്കിടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

Kerala
  •  a day ago
No Image

ദുബൈ; ഡിസംബര്‍ ഏഴിന് രാത്രി 11 മണി മുതല്‍ ഓണ്‍ലൈന്‍ ലൈസന്‍സ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി ആര്‍ടിഎ

uae
  •  a day ago
No Image

കളര്‍കോട് അപകടം: വാഹന ഉടമയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  a day ago
No Image

അക്ഷരത്തെറ്റ് ഗുരുതരപിഴവ്; പൊലിസ് മെഡല്‍ നിര്‍മിച്ച സ്ഥാപനത്തെ കരിമ്പട്ടികയില്‍ പെടുത്തണം- റിപ്പോര്‍ട്ട്

Kerala
  •  a day ago
No Image

വിശപ്പകറ്റാന്‍ പുല്ലു തിന്നുകയാണ് ഗസ്സയിലെ കുഞ്ഞുങ്ങള്‍

International
  •  a day ago
No Image

ദിലീപിന് ശബരിമലയില്‍ വിഐപി പരിഗണന; ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി ഹൈക്കോടതി

Kerala
  •  a day ago
No Image

500 രൂപ പോലും കൊണ്ടു വരാറില്ല; രാജ്യസഭയിലെ ഇരിപ്പിടത്തില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയെന്ന ആരോപണം നിഷേധിച്ച് സിങ്‌വി  

National
  •  a day ago
No Image

ബലാത്സംഗക്കേസ്: നടന്‍ സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Kerala
  •  a day ago