മലയോരത്ത് മരങ്ങള്‍ ഉണങ്ങുന്നു
ജോസ്ഗിരി: കാലാവസ്ഥയിലെ വ്യതിയാനം മൂലം ഫലവൃക്ഷങ്ങള്‍ ഉണങ്ങി നശിക്കുന്നു. മലയോര മേഖലയിലാണ് ഫലവൃക്ഷങ്ങള്‍ വ്യാപകമായി ഉണങ്ങുന്നത്. പ്ലാവ്, മാവ്, ആഞ്ഞിലി, കശുമാവ് തുടങ്ങിയ വൃക്ഷങ്ങളാണു നശിച്ചത്. ചെറുപുഴ പഞ്ചായത്തിലെ ജോസ്ഗിരി, താബോര്‍ എന്നിവിടങ്ങളിലും ഉദയഗിരി പഞ്ചായത്തിലെ മുതുശ്ശേരി, അരിവിളഞ്ഞപൊയില്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് ഫലവൃക്ഷങ്ങള്‍ കൂട്ടത്തോടെ നശിച്ചത്. കാലാവസ്ഥയില്‍ ഉണ്ടായ മാറ്റവും കനത്ത മഴയുമാണു വൃക്ഷങ്ങള്‍ ഉണങ്ങി നശിക്കാന്‍ കാരണമെന്നു പറയപ്പെടുന്നു.
വൃക്ഷങ്ങളുടെ കൊമ്പുകളാണ് ആദ്യം ഉണങ്ങുന്നത്. പിന്നീടു ക്രമേണ തടിയും ഉണങ്ങും. മലയോര മേഖലയില്‍ 100 കണക്കിനു വൃക്ഷങ്ങളാണ് ഇതിനകം ഉണങ്ങി. ഇതുമുലം ചക്ക, മാങ്ങ, കശുവണ്ടി തുടങ്ങിയവയുടെ ഉല്പാദനത്തില് വന്‍ ഇടിവാണു സംഭവിച്ചത്. സാധാരണ ഈ സമയത്തു മലയോരത്തു ചക്കയും മാങ്ങയും സുലഭമായി ലഭിക്കേണ്ടതാണ്. എന്നാല്‍ ഈ വര്‍ഷം ഫലവൃക്ഷങ്ങള്‍ പൂവിട്ടിട്ടു പോലുമില്ല. ചക്ക, മാങ്ങ, കശുവണ്ടി തുടങ്ങിയവയുടെ ഉല്പാദനത്തില് ഉണ്ടായ ഇടിവു കാര്‍ഷിക മേഖലയില്‍ വന്‍ പ്രതിസന്ധിക്കു കാരണമാകുമെന്നു കര്‍ഷകര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."