HOME
DETAILS
MAL
ഭിന്നശേഷിക്കാരുടെ കരകൗശല വസ്തുക്കളുടെ പ്രദര്‍ശനം
backup
March 01 2017 | 18:03 PM
പൂച്ചാക്കല്‍: ഭിന്നശേഷിക്കാരായ കുട്ടികളുടെ കരകൗശല വസ്തുക്കളുടെ പ്രദര്‍ശനം ശ്രദ്ധേയമായി. പാണാവള്ളി വാഴത്തറവെളി അസീസി സ്പെഷ്യല്‍ സ്കൂളില്‍ നടന്ന ഭിന്നശേഷിക്കാരായ കുട്ടികളുടെ കരകൗശല വസ്തുക്കളുടെയും നിത്യോപയോഗ സാധനങ്ങളുടെയും പ്രദര്‍ശനമാണ് ശ്രദ്ധേയമായത്. സ്കൂളിലെ 18 വയസിന് മുകളിലുള്ള കുട്ടികള്‍ നിര്‍മിച്ച വിവിധ ഉല്‍പ്പന്നങ്ങളാണ് പ്രദര്‍ശനത്തില്‍ സജ്ജമാക്കിയത്.
സ്പെഷ്യല്‍ സ്കൂളിലെ കുട്ടികള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം ആര്‍ജിക്കുവാന്‍ പ്രദര്‍ശനത്തിന് കഴിഞ്ഞു. പ്രദര്‍ശനത്തോടൊപ്പം ഉത്പന്നങ്ങളുടെ വില്‍പ്പനയും നടന്നു. കൊച്ചിന് റോട്ടറിക്ലബ് പ്രസിഡന്റ് ജയശ്രീ, നിധിന് ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ബിന്ദു, മിനി, സ്പെഷ്യല്‍ സ്കൂള്‍പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോളി, മദര്‍ മിയോമി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."