പശുവിനെ മോഷ്ടിച്ച സംഘത്തെ പിടികൂടി
ഹരിപ്പാട്: ആനാരി ആലപ്പാട് വീട്ടില്‍ കുഞ്ഞുമോന്‍ തോമസിന്റെ പശുവിനെയാണ് മോഷ്ടിച്ചത്. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെ വീട്ടുകാര്‍ ശബ്ദം കേട്ട് ഉണര്‍ന്നു നോക്കിയപ്പോഴാണ് പശുവിനെ കാണാനില്ലെന്ന് മനസിലായത്. ഉടന്‍ തന്നെ വീയപുരം പൊലിസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അമ്പലപ്പുഴ കാക്കാഴം പാലത്തിന് സമീപത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്.
ആനാരി ചങ്ങാരപ്പള്ളി തറയില്‍ രമേശന്‍ (26), ധന്യാ ഭവനത്തില്‍ മുകേഷ് (26), ഒതളം പാട്ട് വീട്ടില്‍ ശ്യാം (24) എന്നിവരെയാണ് വീയപുരം എസ്.ഐ.കെ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ പിടികൂടിയത്. പശുവിനെ കടത്തിയ കെ.എല്‍ 27 ഡി. 7346 മിനി ടെമ്പോയും കസ്റ്റഡിയിലെടുത്തു. സീനിയര്‍ സിവില്‍ പൊലിസ് ഓഫിസറന്മാരായ ജി.അജീഷ്, കെ.ഗോപകുമാര്‍, പി.എ മുഹമ്മദ് കുഞ്ഞ്, സുരേഷ് കുമാര്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."