സി.ബി.ഐയില്‍ ഇന്റേണ്‍ഷിപ്പ്
സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനില്‍ ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പിന് അവസരം. ആദ്യമായാണ് സി.ബി.ഐ. ഇത്തരത്തിലൊരു പദ്ധതി നടപ്പാക്കുന്നത്. ഡല്‍ഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു, കൊല്‍ക്കത്ത, ലക്‌നൗ, ചണ്ഡിഗഢ് എന്നിവിടങ്ങളിലെ സി.ബി.ഐ. ഓഫിസുകളിലായി ആകെ 30 പേര്‍ക്കാണ് ഇന്റേണ്‍ഷിപ്പിന് അവസരം.
ഇന്ത്യയിലെ അംഗീകൃത സര്‍വകലാശാലയിലോ സ്ഥാപനത്തിലോ ബിരുദ, ബിരുദാനന്തര ഗവേഷണ വിദ്യാര്‍ഥിയായിരിക്കണം അപേക്ഷകര്‍. നിയമം, സൈബര്‍, ഡാറ്റാ അനാലിസിസ്, ഫോറന്‍സിക് സയന്‍സ്, ക്രിമിനോളജി, മാനേജ്‌മെന്റ്, ഇക്കണോമിക്‌സ്, കൊമേഴ്‌സ് എന്നീ മേഖലകളില്‍ സ്‌പെഷ്യലൈസേഷന്‍ നടത്തുന്നവര്‍ക്ക് മുന്‍ഗണന.
ആറു മുതല്‍ എട്ട് ആഴ്ച വരെ നീണ്ടുനില്‍ക്കുന്നതായിരിക്കും ഇന്റേണ്‍ഷിപ്പ്. വേനല്‍ അവധിക്കാലത്തായിരിക്കും പരിശീലന പരിപാടി. ശമ്പളമോ സ്‌റ്റൈപ്പെന്റോ ഉണ്ടായിരിക്കില്ല. താമസം, ഭക്ഷണം എന്നിവയ്ക്കു വേണ്ട ചെലവുകള്‍ വിദ്യാര്‍ഥി തന്നെ കണ്ടെത്തണം. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്റേണ്‍സിന് സി.ബി.ഐയുടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
അപേക്ഷ
www.cbi.gov.in എന്ന വെബ്‌സൈറ്റില്‍ വിശദമായ വിജ്ഞാപനവും അപേക്ഷാ ഫോമും ലഭ്യമാണ്. വിശദമായ ബയോഡാറ്റയും എന്തുകൊണ്ട് സി.ബി.ഐ. ഇന്റേണ്‍ഷിപ്പ് പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് 300 വാക്കില്‍ എഴുതിതയാറാക്കിയ കുറിപ്പും സഹിതമാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങള്‍ംംം.രയശമരമറലാ്യ.ഴീ്.ശിഎന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. അവസാന തീയതി ഈ മാസം 21 ആണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."