എക്സൈസ് കോംപ്ലക്സ് ശിലാസ്ഥാപനം നാളെ
കോട്ടയം: ജില്ലയില്‍ പുതുതായി അനുവദിച്ച എക്സൈസ് കോംപ്ലക്സിന്റെ ശിലാസ്ഥാപനം നാളെ വൈകുന്നേരം അഞ്ചുമണിക്ക് കോട്ടയം വയസ്കരക്കുന്നില് എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന് നിര്‍വഹിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ അധ്യക്ഷനായിരിക്കും. ചടങ്ങില്‍ ഉമ്മന്‍ചാണ്ടി എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. പൊതുമരാമത്ത് കെട്ടിടവിഭാഗം ചീഫ് എന്‍ജിനീയര്‍ ജെ. രവീന്ദ്രന് റിപ്പോര്‍ട്ടവതരിപ്പിക്കും.
ജോസ് കെ.മാണി എം.പി, സുരേഷ്കുറുപ്പ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഡോ. പി.ആര് സോന, മുന്‍ എം.എല്‍.എ വി.എന്‍ വാസവന്, കൗണ്‍സിലര്‍ എസ്. ഗോപകുമാര്‍, എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്, ജില്ലാ കലക്ടര്‍ സി.എ ലത, ജില്ലാ പൊലിസ് മേധാവി എന്‍. രാമചന്ദ്രന്, ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ സുരേഷ് റിച്ചാര്‍ഡ്, അസി. എക്സൈസ് കമ്മിഷണര്‍ എ. വിജയന്, ജോയിന്റെ എക്സൈസ് കമ്മിഷണര്‍മാരായ കെ.എ ജോസഫ്, വി. അജിത്ലാല്‍ സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."