കലക്ടറേറ്റ് ഉപരോധം വിജയിപ്പിക്കും
കല്‍പ്പറ്റ: സംസ്ഥാനത്തെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും സ്തംഭിച്ചു നിലയിലാണെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പണം ചെലവാക്കാതെ വനിതാ മതിലിനു വേണ്ടി കോടികള്‍ ചെലവഴിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത് പ്രതിഷേധാര്‍ഹമാണെന്നും ജില്ലാ യു.ഡി.എഫ് വനിതാ യോഗം.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരേ ജനുവരി 23ന് കലക്‌ട്രേറ്റിന് മുന്നില്‍ നടക്കുന്ന ഉപരോധത്തില്‍ 1500 സ്ത്രീകളെ പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു. കെ.പി.സി.സി മെംബര്‍ എന്‍.ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് വനിതാ ചെയര്‍മാന്‍ ചിന്നമ്മജോസ് അധ്യക്ഷയായി. വി.എ മജീദ്, ബഷീറ അബൂബക്കര്‍, ശീതളാ മോഹന്‍ദാസ്, ജയന്തി രാജന്‍, ഭാനു പുളിക്കല്‍, ജി. വിജയമ്മ, എ.എം ശാന്തകുമാരി, സുജയവേണുഗോപാല്‍, രമ ഹരിഹരന്‍, കെ. കുഞ്ഞായിഷ, സൗജത്ത് ഉസ്മാന്‍, ബിന്ദു, നദീറ, മേരി ദേവസ്യ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."