പൊലിസില്‍ നിയമനം: 58 കായിക താരങ്ങള്‍ക്ക് മുഖ്യമന്ത്രി ഉത്തരവ് കൈമാറി
തിരുവനന്തപുരം: പൊലിസില്‍ നിയമിതരായ 58 കായിക താരങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന് നിയമന ഉത്തരവ് കൈമാറി.
കായിക താരങ്ങള്‍ക്ക് സ്പോര്‍ട്സ് കിറ്റ് വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
കഴിഞ്ഞ വര്‍ഷം നടന്ന ബി.എന്‍ മല്ലിക് സ്മാരക ദേശീയ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ വിജയികളായ കേരളാ പൊലിസ് ടീമിന് കാഷ് അവാര്‍ഡും ട്രോഫിയും മെഡലുകളും മുഖ്യമന്ത്രി സമ്മാനിച്ചു. സ്പോര്‍ട്സ് താരങ്ങളായ യു. ഷറഫലി, ഐ.എം വിജയന്, സ്പോര്‍ട്സ് ടീം കോച്ച് സുനില്‍ എന്നിവര്‍ ചേര്‍ന്ന് ട്രോഫി സ്വീകരിച്ചു.
സ്പോര്‍ട്സ് ടീമിന്റെ ജേഴ്സിയുടെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
ഓള് ഇന്ത്യ പൊലിസ് (സ്പോര്‍ട്സ്) ഷൂട്ടിങ് മത്സരത്തില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ മത്സരയിനത്തില്‍ ഒന്നാം സ്ഥാനം നേടിയ കീര്‍ത്തി കെ. സുശീലന് മുഖ്യമന്ത്രി ഉപഹാരവും കാഷ് അവാര്‍ഡും സമ്മാനിച്ചു. കേരളാ പൊലിസിന്റെ ഉപഹാരം സംസ്ഥാന പൊലിസ് മേധാവി ലോക്നാഥ് ബെഹ്റ മുഖ്യമന്ത്രിക്കു സമ്മാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."