യൂത്ത് ലീഗ് പ്രവര്‍ത്തകരെ വെട്ടിപ്പരുക്കേല്‍പ്പിച്ച സംഭവം; ഒന്നാം പ്രതി അറസ്റ്റില്‍
തിരൂര്‍: പറവണ്ണയില്‍ രണ്ടിടത്തുവച്ചായി നാല് യൂത്ത് ലീഗ് പ്രവര്‍ത്തകരെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. കൂട്ടായി കാട്ടിലപ്പള്ളിയില്‍ താമസിക്കുന്ന പറവണ്ണ പുത്തന്‍പുരയില്‍ അഫ്സല് (23) ആണ് അറസ്റ്റിലായത്. അക്രമത്തിന് ഇയാള്‍ ഉപയോഗിച്ച വടിവാള്‍ പറവണ്ണയിലെ അക്ഷയ സെന്റര്‍ പരിസരത്ത്നിന്ന് തിരൂര്‍ പൊലിസ് കണ്ടെടുത്തു. ഏഴു കേസുകളില്‍ നേരത്തെ തന്നെ പ്രതിയായ അഫ്സല് കഞ്ചാവ് ലോബിക്ക് വേണ്ടിയാണ് പുത്തനങ്ങാടി സ്വദേശി ജംഷീറിനെ കാറിലെത്തി വെട്ടിപ്പരുക്കേല്‍പ്പിച്ചതെന്ന് എസ്.ഐ സുമേഷ് സുധാകരന് പറഞ്ഞു. കഞ്ചാവ് വില്‍ക്കുന്ന വിവരം പൊലിസിന് ചോര്‍ത്തിക്കൊടുത്തുവെന്നതിന്റെ പേരില്‍ ജംഷീറിനെ കാറിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.
കൂട്ടായിയില്‍നിന്ന് പൊലിസ് പിന്തുടര്‍ന്ന വിവരമറിഞ്ഞ് കടലില്‍ ചാടിയ അഫ്സലിനെ കോസ്റ്റല്‍ പൊലിസിന്റെ സഹായത്തോടെയാണ് പിടികൂടിയതെന്ന് എസ്.ഐ പറഞ്ഞു.
കേസിലെ മറ്റ് നാല് പ്രതികളെ തിരിച്ചറിഞ്ഞതായും ഉടന്‍ അറസ്റ്റുണ്ടാകുമെന്നും എസ്.ഐ വ്യക്തമാക്കി. സംഭവത്തെ രാഷ്ട്രീയവല്‍ക്കരിച്ച് പ്രതികള്‍ മുതലെടുപ്പിന് ശ്രമിച്ചെന്നും പാര്‍ട്ടി നേതാക്കള്‍ അതിന് വഴിപ്പെടാതിരുന്നതിനാല് നീക്കം പാളിയെന്നും പൊലിസ് പറഞ്ഞു. അറസ്റ്റിലായ അഫ്സല് സ്ഥിരം കുറ്റവാളിയാണ്. നാട്ടില്‍ ഓട്ടോ ഡ്രൈവറായ ഇയാള്‍ക്കെതിരേ മൂന്ന് ആക്രമണക്കേസ് തന്നെയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."