മാന്ദാമംഗലം പള്ളി സംഘര്‍ഷം: ബിഷപ്പിനെതിരെ കേസ്
തൃശൂര്‍: തൃശൂര്‍ മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയില്‍ യാക്കോബായ -ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായ സംഭവത്തില്‍ ബിഷപ്പിനെതിരെ കേസ്. ഓര്‍ത്തഡോക്സ് സഭ തൃശൂര്‍ ഭദ്രാസനാധിപന്‍ മാര്‍ മിലിത്തിയോസിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. ഇതുവരെ 120 പേര്‍ക്കതിരെ കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.
ഇന്നലെ രാത്രി 11 മണിയോടെയാണ് സംഘര്‍ഷമുണ്ടായത്. ഭദ്രസനാധിപന് ഉള്‍പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
പള്ളിക്ക് മുന്പില് തടിച്ചു കൂടിയ ഓര്‍ത്തഡോക്സ് വിഭാഗക്കാരെയും പള്ളിക്കുള്ളില്‍ സംഘടിച്ച യാക്കോബായ വിഭാഗക്കാരെയും രാത്രി 12 മണിയോടെ പൊലിസ് നീക്കിയതോടെയാണ് സംഘര്‍ഷം അവസാനിച്ചത്.
കഴിഞ്ഞ രണ്ടു ദിവസമായി ഓര്‍ത്തഡോക്സ് വിഭാഗം പള്ളി പ്രവേശനം ആവശ്യപ്പെട്ടു ഇവിടെ സമരത്തിലായിരുന്നു. ഗേറ്റ് തുറന്നു അകത്തു കടക്കാന്‍ ഓര്‍ത്തഡോക്സ് വിഭാഗം ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമെന്നു യാക്കോബായ വിഭാഗം ആരോപിച്ചു. എന്നാല്‍ തങ്ങള്‍ക്കു നേരെ യാക്കോബായ വിഭാഗം കല്ലെറിയുകയായിരുന്നു വെന്നാണ് ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."