ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലിക ; സകരിയ്യ ഫൈസി പന്തല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തും
മനാമ: റിപ്പബ്ലിക്ക് ദിനത്തില്‍ ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന മനുഷ്യജാലികയില്‍ പ്രമുഖ വാഗ്മിയും സമസ്ത ഇസ്ലാമിക് സെന്റര്‍ ഉപാദ്ധ്യ സാരഥിയുമായ സകരിയ്യ ഫൈസി പന്തല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തും
'രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന പ്രമേയത്തില്‍ ഇന്ത്യക്കകത്തും പുറത്തും ഗള്‍ഫ് നാടുകളിലുമായി എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ചു വരുന്ന മനുഷ്യജാലികയുടെ ഭാഗമായാണ് ബഹ്‌റൈനിലും മനുഷ്യ ജാലിക നടക്കുന്നത്.
കഴിഞ്ഞ 8 വര്‍ഷമായി ബഹ്‌റൈനില്‍ നടന്നു വരുന്ന മനുഷ്യ ജാലികയില്‍ ബഹ്‌റൈനിലെ മതസാമൂഹികസാസ്‌കാരിക രംഗത്തെ പ്രമുഖരാണ് സംബന്ധിച്ചു വരുന്നത്.
ജനുവരി 26ന് മനാമ ഗോള്‍ഡ് സിറ്റിയിലെ സമസ്ത ഓഡിറ്റോറിയത്തില്‍ രാത്രി 8.30മുതല്‍ ആരംഭിക്കുന്ന മനുഷ്യ ജാലികയില്‍ സമസ്ത ബഹ്‌റൈന്‍ എസ്.കെ.എസ്.എസ് എഫ് ഭാരവാഹികളും സംബന്ധിക്കും. പരിപാടിയുടെ ഭാഗമായി വൈവിധ്യമാര്‍ന്ന പ്രചരണ പരിപാടികള്‍ ബഹ്‌റൈനിലെങ്ങും തുടരുകയാണ്. കഴിഞ്ഞ ആഴ്ച ആരംഭിച്ച ചലോ ജാലിക പ്രചരണ പര്യടന പരിപാടി ഈ ആഴ്ചയും തുടരും.
ഇതോടനുബന്ധിച്ച് നടക്കുന്ന സ്വാഗത സംഘം ഭാരവാഹികളുടെ യോഗം നാളെ (വെള്ളിയാഴ്ച) മനാമയിലെ സമസ്ത ഓഡിറ്റോറിയത്തില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. +973 3341 3570
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."