HOME
DETAILS

ശ്വസനവും ദഹനവും

  
backup
March 01 2017 | 19:03 PM

%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%b8%e0%b4%a8%e0%b4%b5%e0%b5%81%e0%b4%82-%e0%b4%a6%e0%b4%b9%e0%b4%a8%e0%b4%b5%e0%b5%81%e0%b4%82

പ്ലാസ്മ

ഇളം മഞ്ഞ നിറത്തിലുള്ളതും രക്തത്തിന്റെ 55 ശതമാനം വരുന്നതുമായ ദ്രാവകമാണ് പ്ലാസ്മ. പ്ലാസ്മയിലൂടെയാണ് ദഹനഫലമായുണ്ടാകുന്ന ഗ്ലൂക്കോസ്, അമിനോ ആസിഡ്, ഫാറ്റി ആസിഡ്, ഗ്ലിസറോള്‍ തുടങ്ങിയ ലഘുഘടകങ്ങള്‍ കോശത്തിലെത്തുന്നത്.

പ്ലാസ്മ
പ്രോട്ടീനുകള്‍
പ്ലാസ്മയിലെ പ്രോട്ടീനുകളായ ആല്‍ബുമിന്‍ രക്തസമ്മര്‍ദ്ദം ക്രമീകരിക്കാന്‍ സഹായിക്കുന്നു. ഗ്ലോബുലിന്‍ രോഗപ്രതിരോധത്തിന് സഹായകമായ ആന്റി ബോഡികള്‍ നിര്‍മിക്കാന്‍ സഹായിക്കുന്നു. ഫൈബ്രിനോജന്‍ രക്തം കട്ടപിടിക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്നു.

അരുണരക്താണുക്കളും
ശ്വേതരക്താണുക്കളും
അരുണരക്താണുക്കള്‍ക്ക് ഡിസ്‌ക് ആകൃതിയാണ്. ശ്വേതരക്താണുക്കള്‍ക്ക് കൃത്യമായ ആകൃതിയില്ല. അരുണരക്താണുക്കള്‍ക്ക് ചുവപ്പുനിറം. ശ്വേതരക്താണുക്കള്‍ക്ക് നിറമില്ല. ഒരു മില്ലി ലിറ്റര്‍ രക്തത്തില്‍ അരുണരക്താണുക്കള്‍ 45 മുതല്‍ 60 വരെ ലക്ഷവും ശ്വേത രക്താണുക്കള്‍ അയ്യായിരം മുതല്‍ പത്തായിരം വരെയും കാണപ്പെടുന്നു.

സിരയും ധമനിയും
സിര ഹൃദയത്തിലേക്കും ധമനി ഹൃദയത്തില്‍നിന്നും രക്തം കൊണ്ടുപോകുന്നു.സിരയുടെ ഭിത്തി കനം കുറഞ്ഞതും ധമനിയുടേത് കട്ടി കൂടിയവയും ആണ്.

ലിംഫ് വ്യവസ്ഥ
ചെറുതും വലുതുമായ ലിംഫ് വാഹിനികളും ലിംഫ് നോഡുകളും ലിംഫും പ്ലീഹയും ചേരുന്നതാണ് ലിംഫ് വ്യവസ്ഥ. ലിംഫ് വ്യവസ്ഥയിലെ ഏറ്റവും വലിയ അവയവമാണ് പ്ലീഹ. രോഗാണുക്കളേയും പ്രവര്‍ത്തനക്ഷമത നഷ്ടപ്പെട്ട അരുണരക്താണുക്കളേയും പ്ലീഹ നശിപ്പിക്കുന്നു.

പെരികാര്‍ഡിയം
ഹൃദയത്തെ പൊതിഞ്ഞിരിക്കുന്ന ഇരട്ട സ്തരമാണ് പെരികാര്‍ഡിയം. ഈ സ്തരങ്ങള്‍ക്കിടയില്‍ നിറഞ്ഞിരിക്കുന്ന ദ്രാവകമാണ് പെരികാര്‍ഡിയല്‍ ദ്രവം. ഹൃദയമിടിക്കുമ്പോള്‍ ഉണ്ടാകുന്ന ഘര്‍ഷണം കുറയ്ക്കുകയാണ് പെരികാര്‍ഡിയല്‍ ദ്രവത്തിന്റെ ധര്‍മം.

പേസ്‌മേക്കര്‍
ഹൃദയത്തിന്റെ സങ്കോചവികാസങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതും സ്പന്ദന നിരക്ക് നിയന്ത്രിക്കുന്നതും വലത് ഏട്രിയത്തിന് മുകള്‍ ഭാഗത്തുള്ള സൈനോഏട്രിയല്‍ നോഡ് എന്ന ഭാഗത്തെ പേശികളാണ്. ഈ ഭാഗമാണ് പേസ്‌മേക്കര്‍.

ഇരട്ടരക്തപര്യയനം
ഒരേ അളവ് രക്തം ഹൃദയത്തിലൂടെ രണ്ടു തവണ കടന്നു പോകുന്നു. പള്‍മണറി പര്യയനവും സിസ്റ്റമിക് പര്യയനവും ചേരുന്നതാണ് ഇരട്ട രക്തപര്യയനം.

പോര്‍ട്ടല്‍ സിര
സിരകള്‍ ഹൃദയത്തിലേക്ക് രക്തമെത്തിക്കുന്നവയാണെന്ന് പറഞ്ഞല്ലോ. എന്നാല്‍ എല്ലാ സിരയും പ്രസ്തുത കര്‍മം നിര്‍വ്വഹിക്കുന്നില്ല. ഹൃദയത്തിലേക്ക് രക്തം നേരിട്ടെത്തിക്കുന്നതിന് പകരം ഒരു അവയവത്തില്‍ നിന്ന് മറ്റൊരു അവയവത്തിലേക്ക് രക്തത്തെ എത്തിക്കുന്നു. ഇവയെ പോര്‍ട്ടല്‍ സിര എന്ന് വിളിക്കുന്നു.

ത്രോംബോസിസ്
പ്ലേറ്റ്‌ലറ്റുകളും അരുണരക്താണുക്കളും ചേര്‍ന്ന് രൂപപ്പെടുന്ന രക്തക്കട്ടകളാണ് ത്രോംബോസിസിന് കാരണമാകുന്നത്.

അതിറോസ്‌ക്ലീറോസിസ്
ധമനി ഭിത്തികളില്‍ കൊഴുപ്പ് അടിഞ്ഞ് രൂപപ്പെടുന്ന അവസ്ഥയാണ് അതിറോസ്‌ക്ലീറോസിസ്.

സൈലം
സസ്യങ്ങളില്‍ വേരുകള്‍ മണ്ണില്‍ നിന്നും വലിച്ചെടുക്കുന്ന ലവണങ്ങളും ജലവും സംവഹന കലയായ സൈലത്തിലൂടെയാണ് ഇലകളിലെത്തുന്നത്.

പ്ലൂറ
ശ്വാസകോശത്തെ പൊതിഞ്ഞിരിക്കുന്ന ഇരട്ട സ്തരമാണ് പ്ലൂറ.

ശ്വാസ നാളം
സി ആകൃതിയിലുള്ള അരുണാസ്ഥി വലയങ്ങളാല്‍ ബലപ്പെടുത്തിയ നീണ്ടകുഴലാണ് ശ്വാസനാളം.

ടൈഡല്‍ വോളിയം
ഒരു സാധാരണ ഉച്ഛ്വാസത്തിലൂടെ ഉള്ളിലേക്കെടുക്കുകയോ നിശ്വാസത്തിലൂടെ പുറന്തള്ളുകയോ ചെയ്യുന്ന വായുവിന്റെ അളവാണ് ടൈഡല്‍ വോളിയം.

വൈറ്റല്‍ കപ്പാസിറ്റി
ഗാഢമായ ഉച്ഛാസത്തിനു ശേഷം ശക്തിയായി നിശ്വസിക്കുമ്പോള്‍ പുറത്തുപോകുന്ന പരമാവധി വായുവിന്റെ അളവാണ് വൈറ്റല്‍ കപ്പാസിറ്റി.

ഹീമോഗ്ലോബിന്‍
ഇരുമ്പു തന്മാത്രകളാണ് ഹീമോഗ്ലോബിന്‍ നിര്‍മാണത്തിന് ആവശ്യമായ മുഖ്യഘടകം.

ഗ്ലൈക്കോളിസിസ്
കോശശ്വസനത്തിലെ ഒന്നാം ഘട്ടമാണ് ഗ്ലൈക്കോളിസിസ്. കോശദ്രവത്തില്‍വച്ചാണിത് നടക്കുന്നത്.

ക്രെബ്‌സ് പരിവൃത്തി
കോശശ്വസനത്തിലെ രണ്ടാം ഘട്ടമാണ് ക്രെബ്‌സ് പരിവൃത്തി. മൈറ്റോകോണ്‍ഡ്രിയയിലാണ് ഈ പ്രവര്‍ത്തനം നടക്കുന്നത്.

ആന്തരസമസ്ഥിതി
പാലനം
ശരീരത്തിന് ഹാനികരമാകുന്ന വസ്തുക്കളെ നീക്കം ചെയ്ത് ശരീരത്തിന്റെ ആന്തര പരിസ്ഥിതി നിലനിര്‍ത്തുന്നതിനെയാണ് ആന്തരസമസ്ഥിതി പാലനം എന്ന് പറയുന്നത്.

ബ്രോങ്കൈറ്റിസ്
വായു അറകളില്‍ ശ്ലേഷ്മം അടിഞ്ഞു കൂടുന്നതും രോഗാണുക്കള്‍ പെരുകി ശ്വാസകോശത്തിന് വീക്കം ഉണ്ടാകുന്നതുമായ അവസ്ഥ.

ശരീരത്തിലെ യൂറിയ
കരളില്‍ എത്തിച്ചേരുന്ന അമോണിയ കാര്‍ബണ്‍ഡയോക്‌സൈഡും ജലവുമായി ചേര്‍ന്നാണ് യൂറിയ ഉണ്ടാകുന്നത്.

വൃക്ക
മനുഷ്യനില്‍ ഒരു ജോഡി വൃക്കകളുണ്ട്. പയര്‍മണിയുടെ ആകൃതിയാണ് ഇവയ്ക്ക് ഉള്ളത്. രക്തം വൃക്കാധമനി വഴി വൃക്കയിലെത്തുകയും മാലിന്യം നീക്കം ചെയ്യപ്പെട്ട ശേഷം വൃക്കാസിര വഴി പുറം തള്ളപ്പെടുകയും ചെയ്യുന്നു. മെഡുല്ലയാണ് വൃക്കയുടെ ഇരുണ്ട നിറമുള്ള ആന്തരഭാഗം. കോര്‍ട്ടക്‌സ് ആണ് വൃക്കയുടെ ഇളം നിറമുള്ള ബാഹ്യഭാഗം

നെഫ്രോണുകള്‍
വൃക്കയുടെ ഉള്‍വശത്തുള്ള 12 ലക്ഷത്തോളം വരുന്ന സൂക്ഷ്മ അരിപ്പകളാണ് നെഫ്രോണുകള്‍

മൂത്രം
വൃക്കകളിലെ നെഫ്രോണുകളുടെ സൂക്ഷ്മ അരിക്കല്‍, പുനരാഗിരണവും സ്രവണവും, ജലത്തിന്റെ ആഗിരണം എന്നീ ഘട്ടങ്ങളിലൂടെയാണ് മൂത്രം രൂപപ്പെടുന്നത്. മൂത്രത്തിലെ ഘടകങ്ങളാണ് ജലം, യൂറിയ,യൂറിക് ആസിഡ്, ഫോസ്‌ഫേറ്റ്, കാല്‍സ്യം ലവണങ്ങള്‍, ക്രിയാറ്റിനിന്‍, സോഡിയം ക്ലോറൈഡ്, പൊട്ടാസ്യം ക്ലോറൈഡ് എന്നിവ.


ഹീമോ ഡയാലിസിസ്
രക്തം കൃത്രിമ വൃക്കകളിലൂടെ കടത്തി വിട്ട് ശുദ്ധീകരിക്കുന്ന സാങ്കേതിക വിദ്യയാണിത്.

വൃക്ക രോഗങ്ങള്‍
രണ്ടു വൃക്കകളും തകരാറിലാകുന്നതു മൂലം യൂറിയയും മറ്റ് വിസര്‍ജ്ജ വസ്തുക്കളും രക്തത്തില്‍ തന്നെ നിലനില്‍ക്കുന്ന അവസ്ഥയാണ് യുറീമിയ. ശരീരത്തിലുണ്ടാകുന്ന അണുബാധമൂലമോ വിഷബാധ മൂലമോ വൃക്കയ്ക്കുണ്ടാകുന്ന വീക്കമാണ് നെഫ്രൈറ്റിസ്. കാല്‍സ്യം ലവണങ്ങള്‍ അടിഞ്ഞ് കൂടി രൂപപ്പെടുന്നവയാണ് വൃക്കയിലെ കല്ല്.

പേശികള്‍
ശരീരത്തില്‍ അസ്ഥി പേശി,മിനുസ പേശി,ഹൃദയ പേശി എന്നിങ്ങനെ വിവിധ പേശികള്‍ കാണപ്പെടുന്നു.

ഐച്ഛിക ചലനവും
അനൈച്ഛിക ചലനവും
നമ്മുടെ ഇഷ്ടാനുസരണം നിയന്ത്രിക്കാവുന്ന ചലനമാണ് ഐച്ഛിക ചലനം. നിയന്ത്രിക്കാന്‍ സാധിക്കാത്തവയാണ് അനൈച്ഛിക ചലനം.

മയോഫിലമെന്റുകള്‍
(മാംസ്യ നാരുകള്‍)
നമ്മുടെ ശരീരത്തില്‍ പ്രാധാനമായും കനം കുറഞ്ഞ തരത്തിലുള്ള ആക്ടിന്‍ ഫിലമെന്റും കനം കൂടിയ മയോസിന്‍ ഫിലമെന്റുമാണ് കാണപ്പെടുന്നത്.

പേശിക്ലമം
പേശികള്‍ക്ക് ക്ഷീണമുണ്ടാകുകയും സങ്കോചിക്കാനുള്ള കഴിവ് താല്‍ക്കാലികമായി നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് പേശിക്ലമം.

അസ്ഥി വ്യവസ്ഥ
മനുഷ്യ ശരീരത്തില്‍ 206 അസ്ഥികളാണുള്ളത്. അസ്ഥികളുടെ സ്ഥാനമനുസരിച്ച് അക്ഷാസ്ഥികുടം, അനുബന്ധാസ്ഥി കുടം എന്നിങ്ങനെ തരം തിരിക്കപ്പെട്ടതാണ് മനുഷ്യനിലെ അസ്ഥി വ്യവസ്ഥ.

തരുണാസ്ഥി
അസ്ഥികള്‍ക്കിടയിലുള്ള ഘര്‍ഷണം കുറയ്ക്കുന്നവയാണ് തരുണാസ്ഥി. അസ്ഥികള്‍ക്കിടയില്‍ സ്‌നേഹകമായി പ്രവര്‍ത്തിക്കുന്നവയാണ് സൈനോവിയല്‍ ദ്രവം. സൈനോവിയല്‍ സ്തരം ആണ് ഈ ദ്രവം സ്രവിപ്പിക്കുന്നത്.

ഫ്‌ളെജെല്ലം
യുഗ്ലീനയുടെ സഞ്ചാരത്തിന് സഹായിക്കുന്ന പ്രോട്ടീന്‍ തന്തുവാണ് ഫ്‌ളെജെല്ലം.

മണ്ണിരയുടെ പേശികള്‍
മണ്ണിരയുടെ ശരീരത്തില്‍ കാണപ്പെടുന്ന രണ്ട് തരം പേശികളാണ് വലയ പേശികളും ദീര്‍ഘപേശികളും

ട്രോപ്പിക ചലനം
ഭൂഗുരുത്വട്രോപ്പിക ചലനം സസ്യത്തിന്റെ കാണ്ഡം, വേരുകള്‍ എന്നിവയെ ചലിപ്പിക്കുന്നു. സ്പര്‍ശക ട്രോപ്പിക ചലനം കാണ്ഡത്തെ ചലിപ്പിക്കുമ്പോള്‍ രാസട്രോപ്പിക ചലനം പരാഗനാളിയെ ചലിപ്പിക്കുന്നു.

ന്യൂക്ലിയസ് വിഭജനം
പ്രോഫേസ്, മെറ്റാഫേസ്,അനാഫേസ്,ടീലോഫേസ് എന്നിവയാണ് ന്യൂക്ലിയസ് വിഭജനത്തിലുള്ളത്.

അഗ്രമെരിസ്റ്റവും
പാര്‍ശ്വമെരിസ്റ്റവും
അഗ്രമെരിസ്റ്റം വേരിന്റെ കാണ്ഡത്തിന്റെ നീളം കൂടാനും പാര്‍ശ്വമെരിസ്റ്റവും പര്‍വാന്തര മെരിസ്റ്റവും കാണ്ഡം വണ്ണം വയ്ക്കാനും സഹായിക്കുന്നു.

ഊനഭംഗം
ബീജകോശങ്ങള്‍ രൂപപ്പെടുന്ന കോശവിഭജന രീതിയാണ് ഊനഭംഗം. ബീജോല്‍പ്പാദന കോശങ്ങളിലാണ് ഇതുനടക്കുന്നത്. ബീജോല്‍പ്പാദന കോശത്തിന് 46 ക്രോമസോമുകളാണുള്ളത്.

പല്ല്
ഡെന്റൈന്‍ ആണ് പല്ല് നിര്‍മിച്ചിരിക്കുന്ന ജീവനുള്ള കല. മോണയിലെ കുഴികളില്‍ പല്ലിനെ ഉറപ്പിച്ച് നിര്‍ത്തുന്ന യോജന കലയാണ് സിമന്റം. പല്ലിലെ കടുപ്പമേറിയ ഭാഗമാണ് ഇനാമല്‍.

ഉമിനീര്‍
നമ്മുടെ വായില്‍മൂന്ന് ജോഡി ഉമിനീര്‍ ഗ്രന്ഥികളാണുള്ളത്. ഭക്ഷണത്തെ വഴുവഴുപ്പുള്ളതാക്കി വിഴുങ്ങാന്‍ പാകപ്പെടുത്തുന്നത് ശ്ലേഷ്മമാണ്. ഉമിനീരില്‍ സൈവറി അമിലേസ്, ലൈസോസൈം എന്നീ രാസാഗ്നികളും ശ്ലേഷ്മവും അടങ്ങിയിരിക്കുന്നു.

പെരിസ്റ്റാള്‍സിസ്
ഭക്ഷണം ആമാശയത്തിലെത്തുന്നത് അന്നനാളത്തിലെ പെരിസ്റ്റാള്‍സിസ് എന്ന തരംഗരൂപത്തിലുള്ള ചലനം കൊണ്ടാണ്. ഇവ ആഹാരത്തെ മര്‍ദ്ദിച്ച് കുഴമ്പ് രൂപത്തിലാക്കുന്നു.

ആമാശയ രസം
പെപ്‌സിന്‍, ഹൈഡ്രോക്ലോറിക് ആസിഡ്, ശ്ലേഷ്മം എന്നിവയാണ് ആമാശയ രസത്തിലെ ഘടകങ്ങള്‍. പെപ്‌സിന്‍ പ്രോട്ടീനിനെ ഭാഗികമായി പെപ്‌റ്റോണാക്കുന്നു. ഭക്ഷണത്തിലെ രോഗാണുക്കളെ ദഹിപ്പിക്കുകയും പി.എച്ച് മൂല്യത്തെ ക്രമപ്പെടുത്തുകയുമാണ് ഹൈഡ്രോക്ലോറിക് ആസിഡ് ചെയ്യുന്നത്. ശ്ലേഷ്മം ദഹന രസങ്ങളുടെ പ്രവര്‍ത്തനത്തില്‍നിന്ന് ആമാശയ ഭിത്തിയെ സംരക്ഷിക്കുന്നു.

കരള്‍
കരളാണ് ഭക്ഷണത്തെ ക്ഷാരഗുണമുള്ളതാക്കുന്നത്.

ആഗ്നേയ ഗ്രന്ഥി
ആഗ്നേയ ഗ്രന്ഥി ഉല്‍പ്പാദിപ്പിക്കുന്ന ആഗ്നേയരസത്തില്‍ അമിലേസ്, ലിപ്പേസ്, ട്രിപ്‌സിന്‍ എന്നിവ അടങ്ങിയിരിക്കുന്നു.

ചെറുകുടല്‍
മനുഷ്യന്റെ ചെറുകുടലിന് അഞ്ച് മുതല്‍ ആറ് വരെ മീറ്റര്‍ നീളമുണ്ട്. ചെറുകുടലിന്റെ ഭിത്തിയില്‍ കാണപ്പെടുന്ന വില്ലസ്സുകള്‍ ചെറുകുടലിനകത്തെ പോഷക ആഗികരണത്തിനുള്ള പ്രതല വിസ്തീര്‍ണം വര്‍ധിപ്പിക്കുന്നു.

ഡിഫ്യൂഷന്‍
തന്മാത്രകള്‍ ഗാഢത കൂടിയ ഭാഗത്തുനിന്നു കുറഞ്ഞ ഭാഗത്തേക്ക് സ്വയം വ്യാപിക്കുന്ന പ്രക്രിയയാണ് ഡിഫ്യൂഷന്‍. കോശത്തിനകത്തേക്കും പുറത്തേക്കും കോശസ്തരത്തിലൂടെ പദാര്‍ഥതന്മാത്രകള്‍ ഡിഫ്യൂഷന്‍ വഴി വിനിമയം ചെയ്യപ്പെടുന്നു.

ഓസ്‌മോസിസ്
ഗാഢത കൂടിയ ഭാഗത്തുനിന്നു ഗാഢത കുറഞ്ഞ ഭാഗത്തേക്ക് ഒരു അര്‍ധതാര്യസ്തരത്തിലൂടെ വ്യാപിക്കുന്ന പ്രക്രിയയാണ് ഓസ്‌മോസിസ്. ഗാഢത തുല്യമാകുന്നതുവരെ ഈ പ്രക്രിയ തുടരുന്നു. ഉപ്പിലിട്ട മാങ്ങ ചുളിയുന്നതും കടലില്‍നിന്നും പുഴയിലേക്ക് ജലമൊഴുകുന്നതും ഓസ്‌മോസിസ് പ്രക്രിയയുടെ ഫലമായാണ്.

ഫെസിലിറ്റേറ്റഡ്
ഡിഫ്യൂഷന്‍
കോശസ്തരത്തിലെ പ്രോട്ടീന്‍ തന്മാത്രകളുടെ സഹായത്താല്‍ ചില തന്മാത്രകളുടെ ഡിഫ്യൂഷന്‍ നടക്കാറുണ്ട് ഈ പ്രക്രിയയാണ് ഫെസിലിറ്റേറ്റഡ് ഡിഫ്യൂഷന്‍.


പ്രകാശ സംശ്ലേഷണം
ജീവലോകത്തെ നിലനിര്‍ത്താന്‍ ആവശ്യമായ ഊര്‍ജം പ്രകാശ സംശ്ലേഷണത്തിലൂടെയാണ് ലഭിക്കുന്നത്. സസ്യങ്ങള്‍ ഈ പ്രവര്‍ത്തനത്തിലൂടെ സൗരോര്‍ജത്തെ രാസോര്‍ജമാക്കി മാറ്റുന്നു. പ്രകാശഘട്ടത്തില്‍ മാത്രമാണ് പ്രകാശത്തെ ഉപയോഗപ്പെടുത്തുന്നത്. ഇരുണ്ടഘട്ടത്തില്‍ പ്രകാശം ആവശ്യമായി വരുന്നില്ല.

ഹരിത കണങ്ങള്‍
ഇലകള്‍ക്ക് പച്ചനിറം നല്‍കുന്നത് ഹരിതകണങ്ങളാണ്. ഇരട്ടസ്തരം ആവരണമായുള്ള കോശാംശമാണിത്. സ്‌ട്രോമ എന്ന ദ്രാവക ഭാഗം ഇവയില്‍ നിറഞ്ഞിരിക്കുന്നു. ഒന്നിനു മുകളില്‍ ഒന്നായി അടുക്കിവച്ചിരിക്കുന്ന സ്തര പാളിയാണ് ഗ്രാന. ഗ്രാനയിലാണ് സൂര്യപ്രകാശം ആഗിരണം ചെയ്യുന്ന വര്‍ണകങ്ങളായ ഹരിതകം എ, ഹരിതകം ബി, കരോട്ടിന്‍, സാന്തോഫില്‍ എന്നിവയുള്ളത്. എല്ലാ വര്‍ണകങ്ങള്‍ക്കും പ്രകാശത്തെ ആഗിരണം ചെയ്യാന്‍ കഴിവുണ്ടെങ്കിലും ഹരിതകം എ മാത്രമാണ് പ്രകാശ സംശ്ലേഷണത്തില്‍ നേരിട്ടു പങ്കെടുക്കുന്നത്. ഇലയിലെ ഒരു ചതുരശ്രമില്ലീമീറ്ററില്‍ ശരാശരി അഞ്ചുലക്ഷം ഹരിതകണങ്ങള്‍ കാണപ്പെടുന്നു. ഇലയുടെ അടി ഭാഗത്തെ അപേക്ഷിച്ച് മുകള്‍ ഭാഗത്താണ് കൂടുതല്‍ ഹരിത കണങ്ങള്‍ കാണപ്പെടുന്നത്.


ആല്‍ഗകള്‍
സമുദ്രത്തിലെ ആല്‍ഗകളാണ് അന്തരീക്ഷ വായുവിലെ ഏകദേശം 70 മുതല്‍ 80 വരെ ശതമാനം ഓക്‌സിജനും പ്രകാശ സംശ്ലേഷണത്തിലൂടെ പ്രദാനം ചെയ്യുന്നത്.

സസ്യങ്ങള്‍ എന്ന
ശ്വാസകോശം
സസ്യങ്ങള്‍ ഒരു ടണ്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് ഉപയോഗിക്കുകയും 118 കിലോ ഗ്രാം ഓക്‌സിജന്‍ പുറത്തുവിടുകയും ചെയ്യുന്നു. സസ്യങ്ങള്‍ വായുമലിനീകരണം കുറയ്ക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചി വിമാനത്താവളത്തിൽ മൂന്നരക്കോടിയുടെ ലഹരിമരുന്നു പിടികൂടി

Kerala
  •  3 days ago
No Image

കെഎസ്ആർടിസിയിൽ രാസലഹരി കടത്താൻ ശ്രമിച്ച യുവാവ് മുത്തങ്ങയിൽ പിടിയിൽ

latest
  •  3 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 12-ാം റൗണ്ടിൽ അടിതെറ്റി ഗുകേഷ്

latest
  •  3 days ago
No Image

പുൽപ്പള്ളി മാരപ്പൻമൂലയിൽ സംഘര്‍ഷത്തെ തുടർന്ന് മധ്യവയസ്കൻ ഹൃദയാഘാതം മൂലം മരിച്ചു; ഒരാള്‍ കസ്റ്റഡിയിൽ

Kerala
  •  3 days ago
No Image

ജെ.സി ഡാനിയേല്‍ പുരസ്‌കാരം ഷാജി എന്‍ കരുണിന്

Kerala
  •  3 days ago
No Image

ലൈംഗിക പീഡനക്കേസിൽ സംവിധായകൻ രഞ്ജിത്തിന് ആശ്വാസം; തുടർനടപടികൾക്ക് സ്റ്റേ

Kerala
  •  3 days ago
No Image

റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണറായി സഞ്ജയ് മല്‍ഹോത്ര ചുമതലയേല്‍ക്കും

National
  •  3 days ago
No Image

മുണ്ടക്കൈ ദുരന്തം: ഉത്തരവാദിത്തത്തില്‍ നിന്നു കേന്ദ്രം ഒളിച്ചോടുന്നു, രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി 

Kerala
  •  3 days ago
No Image

കലോത്സവ വിവാദം:  നടിക്കെതിരായ പ്രസ്താവന പിന്‍വലിച്ച് മന്ത്രി വി.ശിവന്‍ക്കുട്ടി

Kerala
  •  3 days ago
No Image

വന്‍കിട ബഹുരാഷ്ട്ര കമ്പനികള്‍ക്ക് 15% നികുതി ഏര്‍പ്പെടുത്താനൊരുങ്ങി യുഎഇ

uae
  •  3 days ago