ക്വാറികള്‍ മാത്രമാണ് പ്രകൃതി ദുരന്തങ്ങള്‍ക്കു കാരണമെന്ന് കണ്ടെത്തിയിട്ടില്ലെന്ന് മന്ത്രി
തിരുവനന്തപുരം: ക്വാറികളുടെ പ്രവര്‍ത്തനം മാത്രമാണ് ഉരുള്‍പൊട്ടല്‍ അടക്കമുള്ള പ്രകൃതി ദുരന്തങ്ങള്‍ക്കു കാരണമെന്ന് കണ്ടെത്തിയിട്ടില്ലെന്ന് മന്ത്രി ഇ.പി ജയരാജന്‍. കേരളത്തില്‍ ഈ വിഷയത്തില്‍ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ശാസ്ത്രീയ പഠനം നടത്തിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
കുന്നിന്റെ ചെരിവ്, മഴയുടെ അളവ്, മണ്ണിന്റെ കനം എന്നിവയും ഈ പ്രതിഭാസത്തിന് ആക്കം കൂട്ടുന്നുണ്ട്. കുന്നില്‍ നിര്‍മിച്ച മഴക്കുഴികളും മണ്ണിന്റെ ഘടനയും ഉരുള്‍പൊട്ടലിന് കാരണമായിട്ടുണ്ട്. ഇതു സംബന്ധിച്ച് വിശദമായ പഠനം നടത്താന്‍ നടപടി സ്വീകരിക്കും. ക്വാറികളുടെ പ്രവര്‍ത്തനം കാരണം പശ്ചിമഘട്ടത്തിലുണ്ടാകുന്ന വിള്ളലുകള്‍, ഉരുള്‍പൊട്ടല്‍, പുഴ വഴിമാറി ഒഴുകല്‍ എന്നിവ സംബന്ധിച്ച് ശാസ്ത്രീയ പഠനം നടത്തിയിട്ടില്ല. ഡോ. മാധവ് ഗാഡ്ഗിലും ഡോ. കസ്തൂരി രംഗനും ഘനം മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ടെങ്കിലും ശാസ്ത്രീയമായ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിട്ടില്ല. അതേസമയം നിയമസഭാ പരിസ്ഥിതി സമിതിയുടെ റിപ്പോര്‍ട്ടില്‍ ഇത് ഉരുള്‍ പൊട്ടലിന് കാരണമാകുന്നെന്ന് പരാമര്‍ശിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ ക്വാറികള്‍ക്കും ഏകീകൃത വില നിശ്ചയിക്കുക പ്രായോഗികമല്ലെന്നും മുല്ലക്കര രത്‌നാകരന്റെ ചോദ്യത്തിനു മറുപടിയായി മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."