മത്സരത്തിന് മൂന്ന് ചുണ്ടന്‍വള്ളങ്ങള്‍ മാത്രം; മൂലംവള്ളംകളിയുടെ പകിട്ട് കുറയുന്നു
കുട്ടനാട് : ഇരുപതിന് നടക്കുന്ന ചരിത്ര പ്രസിദ്ധമായ ചമ്പക്കുളം മൂലം ജലോത്സവത്തില്‍ മത്സരിക്കാന്‍ മൂന്ന് ചുണ്ടന്‍വള്ളങ്ങള്‍ മാത്രം.
മല്‍സരത്തില്‍ പങ്കെടുക്കാനുള്ള കളിവള്ളങ്ങളുടെ രജിസ്ട്രേഷന് ഇന്നലെ നടപടികള്‍ ഇന്നലെ വൈകിട്ട് അഞ്ചിന് അവസാനിച്ചതോടെയാണ് ഇക്കാര്യം ഉറപ്പായത്. നടുഭാഗം ,ചമ്പക്കുളം ,സെന്റ് പയസ് എന്നീ ചുണ്ടന് വള്ളങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ചുണ്ടന്‍വള്ളങ്ങള്‍ക്കു പുറമെ മൂന്ന് എ ഗ്രേഡ് വെപ്പുവള്ളങ്ങള്‍, രണ്ട് എഗ്രേഡ് ഓടി വള്ളങ്ങള്‍ എന്നിവയുമാണ് മല്‍സരത്തില്‍ പങ്കെടുക്കുക. വെപ്പ് എ ഗ്രേഡ് വിഭാഗത്തില്‍ കോട്ടപ്പറമ്പന്‍, ചെത്തിക്കാട് ,ആശാ പുളിക്കീക്കളം എന്നീ വള്ളങ്ങളും ഓടി എ ഗ്രേഡ് വിഭാഗത്തില്‍ മാമ്മൂടനും ഡായി നമ്പര്‍ വണ്ണുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
പങ്കെടുക്കുന്ന വള്ളങ്ങളുടെ ക്യാപ്റ്റന്മാരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ക്യാപ്റ്റന്‍ സ് ക്ലിനിക്ക് ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് നെടുമുടി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കും. തുടര്‍ന്ന് കളിവള്ളങ്ങളുടെ ട്രാക്കും, ഹീറ്റ്സും നിശ്ചയിക്കും.
അതേ സമയം കളിവള്ളങ്ങളുടെ എണ്ണം കുറഞ്ഞത് കേരളത്തിലെ ജലോത്സവത്തിന് തുടക്കം കുറിക്കുന്ന ചമ്പക്കുളം മൂലം വള്ളംകളിയുടെ ആവേശം കെടുത്തുമെന്നാണ ് വള്ളംകളി പ്രേമികള്‍ കണക്കുകൂട്ടുന്നത്.
കഴിഞ്ഞ രണ്ട് വര്‍ഷമായ് ചുണ്ടന് വള്ളങ്ങളുടെ ഫൈനല്‍ മത്സരം നടക്കാതെ പോയത് ഇക്കൊല്ലം പ്രമുഖ ബോട്ട്ക്ലബ്ബുകള് രജിസ്ട്രേഷനെത്താതിരുന്നതെന്ന്് കരുതപ്പെടുന്നു. വള്ളംകളിക്ക് മൂന്നാഴ്ചകള്‍ മാത്രം അവശേഷിക്കെയാണ് ഇക്കൊല്ലം ആലോചനായോഗം പോലും വിളിച്ചുകൂട്ടിയത്.
ചുണ്ടന് വള്ളങ്ങളുടെ വിഭാഗത്തില്‍ ആറും വെപ്പ് എ ഗ്രേഡ് വിഭാഗത്തിലും ഓടി എ ഗ്രേഡ് വിഭാഗത്തിലും മൂന്ന് വീതം വള്ളങ്ങളേയും പങ്കെടുപ്പിക്കാനായിരുന്നു നേരത്തെ റേസ് കമ്മറ്റിയുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."