ഖുര്‍ആനില്‍ തൊട്ട് അമേരിക്കയിലെ പാറ്റേഴ്സണ്‍ സിറ്റി പൊലിസ് മേധാവിയുടെ സത്യപ്രതിജ്ഞ; ചടങ്ങില്‍ പ്രര്‍ത്ഥനയുമായി ഇമാമും video
ന്യൂജഴ്സി: അമേരിക്കയിലെ ന്യൂജഴ്സിയില്‍ പാറ്റേഴ്സന് നഗരത്തിന് ആദ്യമായി ഒരു മുസ്ലിം പൊലിസ് മേധാവി. ഇബ്രാഹിം മൈക്ക് ബെക്കേറ എന്ന 60കാരന് കഴിഞ്ഞ ദിവസമാണ് സിറ്റി പൊലിസ് മേധാവിയായി അധികാരമേറ്റത്. കൂടാതെ യു.എസില്‍ ഇത്രയും ഉന്നത സ്ഥാനത്തിരിക്കുന്ന ആദ്യ തുര്‍ക്കിഷ് അമേരിക്കനുമാണ് ഇബ്രാഹിം. ഖുര്‍ആനില്‍ തൊട്ടായിരുന്നു ഇബ്രഹിമിന്റെ സത്യപ്രതിജ്ഞ. ചടങ്ങിനൊടുവില്‍ ഇമാമിന്റെ പ്രാര്‍ത്ഥനയുമുണ്ടായിരുന്നു.
ഏറെ ശ്രദ്ധേയമായിരുന്നു ഇബ്രാഹിമിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്. ദേശീയഗാനവും പ്രര്‍ത്ഥനയുമായി തുടങ്ങിയ ചടങ്ങില്‍ തുര്‍ക്കിഷ് കമ്യൂണിറ്റിയുടെ സാന്നിധ്യമായിരുന്നു കൂടുതല്‍. പിന്നീട് തുര്‍ക്കിഷ് ഭാഷയില്‍ സ്വാഗതം പറഞ്ഞ് പാറ്റേഴസന് മേയര്‍ സദസ്സിനെ അഭിസംബോധന ചെയ്തു.
'ഈ രാജ്യത്ത് എല്ലാവര്ക്കും അവസരമുണ്ട്. അവന് എവിടെ നിന്നു വരുന്നു എന്നത് ഇവര്‍ക്ക് പ്രശ്നമില്ല'-തിങ്ങി നിറഞ്ഞവരെ നോക്കി ഇബ്രാഹിം പറഞ്ഞു. താന്‍ ജനിച്ചതും വളര്‍ന്നതും ഇവിടെയാണെന്നും പാറ്റേഴ്സന് ജീവിതകാലം മുഴുവന്‍ തന്റെ രക്തത്തിലുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."