നിര്‍ഭയ കേസില്‍ മരണവാറണ്ട് പുറപ്പെടുവിക്കണമെന്ന ഹരജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി
ന്യൂഡല്‍ഹി: പുതിയ മരണവാറണ്ട് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട നിര്‍ഭയയുടെ മാതാവ് സമര്‍പിച്ച ഹരജി പരിഗണിക്കുന്നത് ഡല്‍ഹി പാട്യാല ഹൗസ് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. തന്റെ ദയാഹരജി തള്ളിയതിനെതിരേ പ്രതികളിലൊരാളായ വിനയ് ശര്‍മ സമര്‍പിച്ച ഹരജിയില്‍ നാളെ സുപ്രിം കോടതി വിധി വരാനിരിക്കേയാണ് പാട്യാല ഹൗസ് കോടതിയുടെ നടപടി.
അതേസമയം മറ്റൊരു പ്രതിയായ പവന് ഗുപ്തയുടെ സ്ഥിരം അഭിഭാഷകന് വക്കാലത്ത് ഒഴിഞ്ഞ സാഹചര്യത്തില്‍ ഇയാള്‍ക്ക് പുതിയ അഭിഭാഷകനെ കോടതി നിയോഗിച്ചു. അഭിഭാഷകന് കേസ് പഠിക്കാന്‍ സമയം വേണമെന്ന വാദവും കോടതി പരിഗണിച്ചു എന്നുവേണം കരുതാന്‍. കോടതി തിങ്കളാഴ്ചത്തേക്ക് ഹരജി പരിഗണിക്കുന്നത് മാറ്റിയതിന് പിന്നാലെ അവിടെ നാടകീയ രംഗങ്ങളും അരങ്ങേറി. വധശിക്ഷയെ അനുകൂലിച്ചും പ്രതികൂലിച്ചും മുദ്രാവാക്യങ്ങള്‍ കോടതിമുറിക്ക് പുറത്ത് ഉയര്‍ന്നു.
നീതി വൈകിക്കാന്‍ ശ്രമം നടന്നാലും ഒരിക്കല്‍ പ്രതികളുടെ ശിക്ഷ നടപ്പിലാക്കേണ്ടി വരുമെന്ന് നിര്‍ഭയയുടെ മാതാവ് പറഞ്ഞു. അതേസമയം നാല് പ്രതികളുടെയും വധശിക്ഷ വെവ്വേറെ നടപ്പിലാക്കാന്‍ അനുവദിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ഹരജിയില്‍ നാളെ രണ്ടിനുള്ളില്‍ മറുപടി നല്കാന് കോടതി പ്രതികളുടെ അഭിഭാഷകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."