സ്‌പെഷല്‍ സബ് ജയിലിന് ആംബുലന്‍സ്: ശ്രീമതി
കണ്ണൂര്‍: കണ്ണൂര്‍ സ്‌പെഷല്‍ സബ് ജയിലിന് ആധുനിക സജ്ജീകരണങ്ങളുള്ള ആംബുലന്‍സ് അനുവദിക്കുമെന്നു പി.കെ ശ്രീമതി എം.പി. ജയില്‍ക്ഷേമദിനാഘോഷ സമാപനസമ്മേളനം സ്‌പെഷല്‍ സബ് ജയിലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. അസുഖബാധിതരായ അന്തേവാസികളെ പലപ്പോഴും മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ എത്തിക്കേണ്ട സാഹചര്യത്തില്‍ ആംബുലന്‍സ് അനുവദിക്കണമെന്നു ജയില്‍ സൂപ്രണ്ട് സ്വാഗതപ്രസംഗത്തില്‍ ആവശ്യപ്പെട്ടതിനെതുടര്‍ന്നാണു പ്രഖ്യാപനം.
സബ് ജയിലും വനിതാജയിലും ഉള്‍പ്പെടെ നാലു ജയിലുകള്‍ക്ക് ഉപയോഗപ്പെടുത്താന്‍ പാകത്തിലായിരിക്കണം സേവനം. തടവുകാരായതിനാല്‍ അവരെ വല്ലവിധേനയും ആശുപത്രിയില്‍ എത്തിച്ചാല്‍ മതി എന്ന മനോഭാവത്തിനു മാറ്റമുണ്ടാകണം. ഇതിനുവേണ്ടിയാണ് എം.പി ഫണ്ടില്‍നിന്ന് ആംബുലന്‍സിനായി തുക ചെലവഴിക്കുന്നതു എം.പി പറഞ്ഞു.
മേയര്‍ ഇ.പി ലത അധ്യക്ഷയായി. ഉത്തരമേഖലാ ജയില്‍ ഡി.ഐ.ജി ശിവദാസ് തൈപ്പറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. കോര്‍പറേഷന്‍ കൗണ്‍സലര്‍ സി.കെ വിനോദ് സമ്മാനദാനം നടത്തി. സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് അശോക് കുമാര്‍ അരുവിക്കര, വനിതാജയില്‍ സൂപ്രണ്ട് പി ശകുന്തള, സ്‌പെഷല്‍ സബ് ജയില്‍ സൂപ്രണ്ട് എം.വി രവീന്ദ്രന്‍, കെ. ബാലചന്ദ്രന്‍, കെ.വി രവീന്ദ്രന്‍, ടി.കെ ജനാര്‍ദനന്‍, പി.ടി സന്തോഷ്, പ്രശാന്ത് ബാലകൃഷ്ണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."