HOME
DETAILS
MAL
പാര്‍ലമെന്റ് സുരക്ഷാ വിഭാഗം ഡെപ്യൂട്ടി ഡയരക്ടറെ തരംതാഴ്ത്തി
backup
February 14 2020 | 04:02 AM
ന്യൂഡല്‍ഹി: മോദിയുടെയും കേന്ദ്രമന്ത്രിമാരുടെയും രാഷ്ട്രീയ നിലപാടുകളെ പരിഹസിക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഷെയര്‍ ചെയ്ത പാര്‍ലമെന്റ് സുരക്ഷാ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ഉറൂജുല് ഹസനെ ലോവര്‍ ഗ്രേഡ് ഉദ്യോഗസ്ഥനാക്കി തരംതാഴ്ത്തി. തിങ്കളാഴ്ച മുതല്‍ അഞ്ചു വര്‍ഷത്തേക്കാണ് തരംതാഴ്ത്തല്‍. നിലവില്‍ ഉറൂജുല് ഹസന് സസ്പെന്‍ഷനിലാണ്.
തരംതാഴ്ത്തിക്കൊണ്ടുള്ള വിജ്ഞാപനം രാജ്യസഭാ സെക്രട്ടറിയേറ്റ് ബുധനാഴ്ചയാണ് പുറപ്പെടുവിച്ചത്. പ്രധാനമന്ത്രി, ചില കേന്ദ്രമന്ത്രിമാര്‍ തുടങ്ങിവര്‍ക്കെതിരായ സോകാസ്റ്റിക്(വിപരീതാര്‍ഥത്തില്‍ പരിഹസിക്കുന്ന) പോസ്റ്റുകള്‍ ഉറൂജുല് ഹസന് തുടര്‍ച്ചയായി ഷെയര്‍ ചെയ്തുവെന്ന് വിജ്ഞാപത്തില്‍ പറയുന്നു. രാഷ്ട്രീയ താല്പര്യത്തോടെയുള്ള പോസ്റ്റുകളാണ് ഷെയര്‍ ചെയ്തത്. ഇതെല്ലാം ചട്ടലംഘനമാണെന്നും വിജ്ഞാപനത്തില്‍ പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."