കഴിഞ്ഞ 20 ദിവസമായി ഹര്‍ദ്ദിക് പട്ടേലിനെ കാണാനില്ല; പരാതിയുമായി ഭാര്യ
അഹമ്മദാബാദ്: പട്ടീദാര്‍ സമുദായ നേതാവ് ഹര്‍ദ്ദിക് പട്ടേലിനെ കാണാനില്ലെന്ന് പരാതി. ജനുവരി 18 മുതല്‍ ഹര്‍ദ്ദിക്കിനെ കാണിനില്ലെന്ന് കാണിച്ച് ഭാര്യ കിഞ്ജല്‍ പട്ടേല്‍ ആണ് പരാതി നല്‍കിയത്. സംഭവത്തില്‍ ഗുജറാത്ത് ഭരണകൂടത്തിന് പങ്കുണ്ടെന്ന് കിഞ്ജല്‍ വീഡിയോ സന്ദേശത്തിലൂടെ ആരോപിച്ചു.
'കഴിഞ്ഞ 20 ദിവസമായി തന്റെ ഭര്‍ത്താവിനെ കാണാനില്ല. ഹര്‍ദ്ദിക് പട്ടേലിനെ സര്‍ക്കാര്‍ നിരന്തരം വേട്ടയാടുകയാണ്. പട്ടേല്‍ സമരത്തിന്റെ പേരിലുള്ള കേസുകള്‍ ഹര്‍ദ്ദിക്കിന് മേല്‍ ചുമത്തുകയാണ്. അന്ന് ഹര്‍ദ്ദികിനൊപ്പം സമരത്തിനുണ്ടായിരുന്ന മറ്റു നേതാക്കളുടെ പേരില്‍ കേസെടുക്കുന്നില്ല. അവരിപ്പോള്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരിക്കുകയാണെന്നും കിഞ്ജല്‍ പട്ടേല്‍ വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു.
2015 ല്‍ നടന്ന പ്രക്ഷോഭങ്ങളുടെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി കഴിഞ്ഞ ജനുവരി 18 നാണ് ഹര്‍ദ്ദിക്കിനെ അറസ്റ്റ് ചെയ്തത്. നാലു ദിവസത്തിനു ശേഷം ജാമ്യം ലഭിച്ചുവെങ്കിലും വീണ്ടും മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്തു. ഈ കേസുകളില്‍ 24 ന് ജാമ്യം ലഭിച്ചിരുന്നു.
അതേസമയം, നാല് വര്‍ഷം മുമ്പുള്ള സംഭവങ്ങളുടെ പേരില്‍ ഗുജറാത്ത് പൊലിസ് കേസുകളില്‍ പ്രതിചേര്ത്തുക്കൊണ്ടിരിക്കുകയാണെന്നും പട്ടേല്‍ സമരത്തിന്റെ പേരിലുള്ള കേസുകള്‍ ചുമത്തി സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണെന്നും ഹര്‍ദ്ദിക് പട്ടേല്‍ നേരത്തെ പറഞ്ഞിരുന്നു.
തന്നെ ജയിലിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും ഹര്‍ദിക് പട്ടേല്‍ ആരോപിച്ചിരുന്നു. അതേസമയം ഫെബ്രുവരി 11ന് ഡല്‍ഹി വിജയത്തില്‍ അരവിന്ദ് കെജ്രിവാളിന് ആശംസകളറിയിച്ച് ഹര്‍ദിക് പട്ടേല്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."