HOME
DETAILS
MAL
എല്ലാ മേഖലകളിലും സ്ത്രീസംവരണം വേണം: ജനാധിപത്യ മഹിളാ അസോസിയേഷന്
backup
January 19 2019 | 07:01 AM
ആലത്തൂര്‍: എല്ലാ മേഖലകളിലും 50 ശതമാനം സ്ത്രീ സംവരണം നടപ്പിലാക്കണമെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി വിജയലക്ഷ്മി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ടി.എം ജമീല അധ്യക്ഷയായി. ഏരിയ സെക്രട്ടറി ലീല മാധവന് പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ വിജയമ്മ സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം വി. ചെന്താമരാക്ഷന്, ഏരിയ സെക്രട്ടറി ടി. രാജന്, അസോസിയേഷന് ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ. ഷീജ, സി. വത്സല, ടി. വാസു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."