അടച്ചുപൂട്ടിയ യതീംഖാനയുടെ പേരില്‍ തട്ടിപ്പ്; തിരുമിറ്റക്കോട് സ്വദേശി പിടിയില്‍
പുലാമന്തോള്‍: നാട്ടുകാരുടെ പരാതിയില്‍ പൊലിസ് പൂട്ടിച്ച യതീംഖാനയുടെ പേരില്‍ വ്യാജപിരിവു നടത്തിയ വ്യക്തിയെ നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചു. തിരുമിറ്റക്കോട് ചാലിയട്ടിരി സ്വദേശി ഷാഹുല്‍ ഹമീദാണ് പിടിയിലായത്. തിരുനാവായ വൈരംകോട് അമരിയില്‍ വീരാന്‍ മകന്‍ അബൂബക്കർ ഇയാൾക്കെതിരെ പെരിന്തല്‍മണ്ണ പൊലിസില്‍ പരാതി നല്‍കി.
പുലാമന്തോള്‍ ഗ്രാമപഞ്ചായത്ത് ചീരട്ടാമലയില്‍ പ്രവര്‍ത്തിച്ചിരുന്ന ബൈത്തുറഹ്മ ബനാത്ത് യതീഖാന ആന്‍ഡ് അഗതി മന്ദിരം എന്ന സ്ഥാപനത്തിന്റെ പേരിലാണ് ഇവര്‍ പിരിവു നടത്തിയിരുന്നത്. ഈ സ്ഥാപനത്തിന്റെ നടത്തിപ്പുകാരാണ് എന്നവകാശപ്പെട്ട് ഇരുവരും തിരുന്നാവായ, തിരൂര്‍ പ്രദേശങ്ങളില്‍ പിരിവ് നടത്തിയെന്നാണ് പരാതി.
മുമ്പ് ഈ സ്ഥാപനത്തിന് പിരിവ് കൊടുത്തിരുന്നവര്‍ പിന്നീട് സംശയം തോന്നിയതിനാല്‍ സ്ഥാപനം കാണാനെത്തിയപ്പോള്‍ പൂട്ടികിടക്കുന്നത് കണ്ടു അന്വേഷിച്ചപ്പോള്‍ പൊലിസ് ഇടപെട്ടു അടച്ചുപൂട്ടിയതാണെന്ന് മനസിലായി. നേരത്തെ, കരിങ്ങനാട് ഇവര്‍ നടത്തിയിരുന്ന യതീംഖാനയും നാട്ടുകാരുടെ പരാതിയില്‍ പൊലിസ് അടപ്പിച്ചിരുന്നു.
പണ്ഡിതന്മാരുടെയും നേതാക്കളുടെയും ഫോട്ടോ കാണിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തുന്നത്. പുതിയൊരു സ്ഥാപനത്തിന്റെ പേരില്‍ പിരിവിനെത്തിയതിനിടെയാണ് ഷാഹുല്‍ഹമീദ് നാട്ടുകാരുടെ പിടിയിലായത്. ഇവര്‍ക്കേതിരേ തിരൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട തിരൂര്‍, തിരുനാവായ ഭാഗങ്ങളില്‍ നിന്ന് അനധികൃത പിരിവ് നടത്തിയെന്നാരോപിച്ച് തിരുനാവായ സ്വദേശിയുടെ പരാതി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."