വിവാഹ വാഗ്ദാനം നല്കി കൊലപ്പെടുത്തിയ കേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി
മഞ്ചേരി: വിവാഹ വാഗ്ദാനം നല്കി പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും വിളിച്ചിറക്കി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയും ആഭരണങ്ങള്‍ കവരുകയും ചെയ്ത കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് മഞ്ചേരി മൂന്നാം അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തി. കൊളത്തൂര്‍ മൂര്‍ക്കനാട് വെള്ളക്കാട്ടുപറമ്പ് ചെത്തിയില്‍ ഉമൈബ(22)യെ കൊലപ്പെടുത്തിയ കേസില്‍ പ്രതി എടയൂര്‍ മണ്ണത്തുപാറ പുന്നക്കാപ്പറമ്പില്‍ സിറാജുദ്ദീനാണ് (കുഞ്ഞിമോന്) കുറ്റക്കാരനെന്നു തെളിഞ്ഞത്. ചൊവ്വാഴ്ച ശിക്ഷ വിധിക്കും. 2009 മെയ് 15 നായിരുന്നു കേസിനാസ്പദമായ സംഭവം.
സിറാജുദ്ദീനുമായി പ്രണയത്തിലായിരുന്ന ഉമൈബ വിവാഹം കഴിയ്ക്കാമെന്ന പ്രലോഭനത്തില്‍ കുടുങ്ങി ഇയാള്‍ക്കൊപ്പം നാടുവിടാനായി വീടുവിട്ടിറങ്ങുകയായിരുന്നു. വസ്ത്രങ്ങളും ആഭരണങ്ങളുമായി പൊട്ടഞ്ചോല അങ്കണവാടിക്കുസമീപം രാത്രി എട്ടരയോടെ എത്തിയ ഉമൈബയെ കാടുമൂടിയ പറമ്പിലേക്കു കൂട്ടികൊണ്ടുപോവുകയും കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. 15.84 പവന് സ്വര്‍ണം കവരാനായിരുന്നു കൊലപാതകം നടത്തിയത്. 56 സാക്ഷികളില്‍ 36 പേരെ വിസ്തരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."