ജലം = ജീവന്‍ ക്യാംപയിന്‍
മലപ്പുറം: ജില്ലയിലെ മലിനമായ ജലസ്രോതസുകള്‍ വിഖായ സന്നദ്ധ വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ ശുദ്ധീകരിക്കും. എസ്.കെ.എസ്.എസ്.എഫ് ആചരിക്കുന്ന ജലം=ജീവന്‍ ക്യാംപയിന്റെ ഭാഗമായാണിത്. പുഴകള്‍, കുളങ്ങള്‍, മറ്റു ജലസ്രോതസുകള്‍ എന്നിവയും പരിസരവും ശുദ്ധീകരിച്ചു ജലവിനിയോഗം ഉറപ്പാക്കുന്നതാണ് പദ്ധതി.
മേഖലാ തലങ്ങളില്‍ വിഖായ വളണ്ടിയര്‍മാരുടെ കൂട്ടായ്മയിലാണ് പ്രവര്‍ത്തനം നടക്കുക. ക്യാംപയിന്‍ ജില്ലാതല ഉദ്ഘാടനം 12നു എടവണ്ണപ്പാറയില്‍ നടക്കും. ഏരിയ, മേഖലാ ഭാരവാഹികളെ പങ്കെടുപ്പിച്ചു നാലിനു വൈകീട്ടു നാലിന് മലപ്പുറം സുന്നീ മഹലില്‍ പരിശീലന പരിപാടി നടക്കും. ജലദിനമായ 22ന് ജില്ലയിലെ ക്ലസ്റ്റര്‍ തലങ്ങളില്‍ ജല സംരക്ഷണ റാലിയും ക്യാംപയിന്‍ ഭാഗമായി ബോധവല്‍ക്കരണ സംഗമങ്ങള്‍, ലഘുലേഖ വിതരണം, ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവയും നടക്കും. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."