നെഹ്‌റു യുവകേന്ദ്ര നാഷണല്‍ യൂത്ത് വളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുന്നു
മലപ്പുറം: നെഹ്‌റു യുവ കേന്ദ്രക്കു കീഴില്‍ നാഷണല്‍ യൂത്ത് വളണ്ടിയര്‍മാരായി നിയമിക്കപ്പെടുന്നതിന് സേവനതത്പരരായ യുവതീ യുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. നെഹ്‌റു യുവകേന്ദ്ര നടപ്പാക്കുന്ന യുവജന ക്ഷേമ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കുകയും യൂത്ത് ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയുമാണ് വളണ്ടിയര്‍മാരുടെ പ്രധാന കര്‍ത്തവ്യങ്ങള്‍.
പരിശീലനത്തിനു ശേഷം ബ്ലോക്ക്തലത്തില്‍ നിയോഗിക്കപ്പെടുന്ന വളണ്ടിയര്‍മാക്ക് പ്രതിമാസം 5000 രൂപ ഓണറേറിയം ലഭിക്കും. എസ്.എസ്.എല്‍.സി വിജയമാണ് അടിസ്ഥാന യോഗ്യത. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍, കംപ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍, നെഹ്‌റു യുവ കേന്ദ്രയില്‍ അഫിലിയേറ്റ് ചെയ്ത യൂത്ത് ക്ലബുകളിലെ അംഗങ്ങള്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന.
2017 ഏപ്രില്‍ ഒന്നിന് 18 നും 29 നും ഇടയില്‍ പ്രായമുള്ളവരും ജില്ലയില്‍ സ്ഥിര താമസക്കാരുമായിരിക്കണം. റഗുലര്‍ കോഴ്‌സിനു പഠിക്കുന്നവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല. നിശ്ചിത ഫോമില്‍ തയാറാക്കിയ അപേക്ഷ 10 നകം മലപ്പുറം സിവില്‍ സ്റ്റേഷനിലുള്ള നെഹ്‌റു യുവ കേന്ദ്ര ഓഫിസില്‍ ലഭിച്ചിരിക്കണം. അപേക്ഷ ഫോറം നെഹ്‌റു യുവ കേന്ദ്ര ഓഫിസില്‍ നിന്നും ലഭിക്കും. ംംം.ി്യസ.െീൃഴ ലൂടെ അപേക്ഷ ഓണ്‍ലൈനായും സമര്‍പ്പിക്കാം. ഫോണ്‍ 0483-2734848.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."