വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തിയ പ്രതി പൊലിസ് പിടിയില്‍
മഞ്ചേരി: വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തിയ പ്രതി മഞ്ചേരി പൊലിസ് പിടിയില്‍. തിരുവനന്തപുരം സ്വദേശി പാലക്കുളം മംഗലശ്ശേരി സനല്‍കുമാറാണ് (42) 30 പാക്കറ്റ് കഞ്ചാവുമായി മഞ്ചേരി ഗവ. ബോയ്‌സ് സ്‌കൂള്‍ പരിസരത്തു നിന്നും പ്രത്യേക അന്വോഷണസംഘത്തിന്റെ പിടിയിലാത്. തിരുവനന്തപുരം സ്വദേശിയായ ഇയാള്‍ 20 വര്‍ഷമായി മഞ്ചേരിയിലെ വിവിധ സ്ഥലങ്ങളില്‍ വാടകക്ക് താമസിച്ചു വരികയാണ്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടക്കുന്നുണ്ട് എന്ന രഹസ്യവിവരത്തില്‍ അടിസ്ഥാനത്തില്‍ പൊലിസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. കോണ്‍ട്രാക്റ്റ് വര്‍ക്ക് ചെയ്യുന്നതിന്റെ മറവിലാണ് ഇയാള്‍ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. പിടിയിലായ ശേഷം ഇയാളുടെ ഫോണിലേക്ക് കഞ്ചാവ് ആവശ്യപ്പെട്ട് നിരവധി കോളുകള്‍ വന്നതായി പൊലിസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി. മഞ്ചേരി സി.ഐ ബിജു, എസ്.ഐ കൈലാസ്‌നാഥ് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമായ പി. സഞ്ജീവ്, സജയന്‍, മധുസൂദനന്‍, ശിഹാബ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."