HOME
DETAILS

ഒറ്റദിവസം കൊണ്ട് ഉയര്‍ന്നത്  20 ലക്ഷം യൂനിറ്റ്

  
backup
February 15 2020 | 03:02 AM

%e0%b4%92%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%b8%e0%b4%82-%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%89%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b5%8d
 
 
 
 
തൊടുപുഴ: സംസ്ഥാനത്ത് ചൂട് കുതിച്ചുയരുന്നതിനൊപ്പം വൈദ്യുതി ഉപഭോഗവും കുതിക്കുന്നു. ഒറ്റ ദിവസം കൊണ്ട് 20 ലക്ഷം യൂനിറ്റിന്റെ വര്‍ധനവാണ് സംസ്ഥാനത്തുണ്ടായത്. ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറില്‍ 77.9646 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. വ്യാഴാഴ്ച ഇത് 75.9951 ദശലക്ഷം യൂനിറ്റായിരുന്നു. അതായത് 19,69,500 ലക്ഷം യൂനിറ്റിന്റെ വര്‍ധനവ്. 
ഫെബ്രുവരി മാസത്തെ ചരിത്രത്തിലെ ഉയര്‍ന്ന വൈദ്യുതി ഉപഭോഗമാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എസ്.എസ്.എല്‍.സി, പ്ലസ്ടു അടക്കമുള്ള പരീക്ഷകള്‍ തുടങ്ങുന്നതോടെ ഉപഭോഗം ഇനിയും ഉയരും. ഈ നില തുടര്‍ന്നാല്‍ മാര്‍ച്ച് - ഏപ്രില്‍ മാസങ്ങളില്‍ പ്രതിദിന വൈദ്യുതി ഉപഭോഗം 90 ദശലക്ഷം യൂനിറ്റിലേക്ക് എത്തുമെന്നാണ് വിലയിരുത്തല്‍. 2019 മാര്‍ച്ച് 29 ലെ 84.215 ദശലക്ഷം യൂനിറ്റാണ് നിലവിലെ ഉയര്‍ന്ന ഉപഭോഗം. 2018 ഏപ്രില്‍ 30 ന് 80.935 ദശലക്ഷം യൂനിറ്റിലെത്തിയിരുന്നു. കാലവര്‍ഷത്തിനായി 108 ദിവസം കൂടി അവശേഷിക്കെ സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുകയാണ്. 
ഉപഭോഗം കൂടിയ പീക്ക് സമയങ്ങളിലും ഓഫ് പീക്ക് സമയങ്ങളിലും നിലവില്‍ പുറമെ നിന്ന് വൈദ്യുതി വാങ്ങുന്നുണ്ട്. ശരാശരി 50 ദശലക്ഷം യൂനിറ്റാണ് പ്രതിദിനം കേന്ദ്രപൂളില്‍ നിന്ന് ദീര്‍ഘകാല കരാര്‍ പ്രകാരം സംസ്ഥാനത്തിന് ലഭിക്കുന്നത്. യൂനിറ്റിന് 2.70-2.90 വരെ രൂപയ്ക്കാണ് വൈദ്യുതി ലഭിക്കുന്നത്. കായംകുളം വൈദ്യുതിക്ക് യൂനിറ്റിന് 7.27 രൂപയാണ്. 8.059 ദശലക്ഷം യൂനിറ്റ് കായംകുളം വൈദ്യുതി ഇന്നലെ വാങ്ങി. 3.06 രൂപ നിരക്കില്‍ 54,910 യൂനിറ്റ് പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്നും ലഭിച്ചിരുന്നു. 
വേനല്‍ കനത്തതോടെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് നാമമാത്രമായി. 2.537 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം മാത്രമാണ് ഇന്നലെ എല്ലാ അണക്കെട്ടുകളിലുമായി ഒഴുകിയെത്തിയത്. 2679.918 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളം നിലവില്‍ എല്ലാ അണക്കെട്ടുകളിലുമായുണ്ട്. മൊത്തം സംഭരണശേഷിയുടെ 65 ശതമാനമാണിത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസത്തേക്കാള്‍ 148.694 ദശലക്ഷം യൂനിറ്റ് കൂടുതലാണിത്.  
വൈദ്യുതി ബോര്‍ഡിന്റെ പ്രധാന അണക്കെട്ടുകളിലെ ഇന്നലത്തെ ജലനിരപ്പ് ശതമാനത്തില്‍ ഇങ്ങനെയാണ്. ഇടുക്കി 65, ഇടമലയാര്‍ 57, പമ്പ 59, ഷോളയാര്‍ 81, മാട്ടുപ്പെട്ടി 76, പൊന്മുടി 94, നേര്യമംഗലം 46, ലോവര്‍ പെരിയാര്‍ 42, കുറ്റ്യാടി 85, കുണ്ടള 96, തര്യോട് 53, ആനയിറങ്കല്‍ 99 ശതമാനം. 17.853 ദശലക്ഷം യൂനിറ്റായിരുന്നു ഇന്നലത്തെ ആഭ്യന്തര ഉല്‍പ്പാദനം.  
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിവിൽ എൻജിനീയർമാരെ വെട്ടിക്കുറയ്ക്കാൻ കെ.എസ്.ഇ.ബി

Kerala
  •  13 days ago
No Image

ക്ഷേമപെൻഷൻ തട്ടിപ്പ്: സർക്കാരിന് പരാതിപ്രളയം

Kerala
  •  13 days ago
No Image

ഇക്കുറി ലിവര്‍പൂളിനോട്; നാണക്കേട് മാറ്റാനാകാതെ സിറ്റി; തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയം

Football
  •  13 days ago
No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  14 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  14 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  14 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  14 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  14 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  14 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  14 days ago