HOME
DETAILS

മദ്‌റസകള്‍ മികവിന്റെ കേന്ദ്രങ്ങളായി മാറണം: സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍

  
backup
January 19 2019 | 20:01 PM

%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c%e0%b4%b1%e0%b4%b8%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%bf%e0%b4%95%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b5%87-4

 

ചേളാരി: മദ്‌റസകള്‍ മികവിന്റെ കേന്ദ്രങ്ങളായി മാറണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. വെളിമുക്ക് ക്രസന്റ് ബോര്‍ഡിങ് മദ്‌റസ ഓഡിറ്റോറിയത്തില്‍ നടന്ന സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് 67ാം വാര്‍ഷിക ജനറല്‍ ബോഡിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


വൈജ്ഞാനിക സാംസ്‌കാരിക രംഗത്തെ മുന്നേറ്റത്തിന് മദ്‌റസകള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. മദ്‌റസകള്‍ കൂടുതല്‍ ശക്തിപ്പെടുത്തി വരുംതലമുറയെ നേരിന്റെ മാര്‍ഗത്തില്‍ ചലിപ്പിക്കേണ്ടതുണ്ടെന്നും തങ്ങള്‍ പറഞ്ഞു.
സംഘ്പരിവാര്‍ ബി.ജെ.പി സംഘടനകള്‍ ജനുവരി മൂന്നിന് നടത്തിയ ഹര്‍ത്താല്‍ ദിനത്തില്‍ നിരപരാധിയും നിര്‍ധന കുടുംബാംഗവുമായ മദ്‌റസ അധ്യാപകന്‍ ബായാര്‍ മൂസകുഞ്ഞ് എന്ന അബ്ദുല്‍കരീം മുസ്‌ലിയാരെ ക്രൂരമായി മര്‍ദിച്ച മുഴുവന്‍ കുറ്റവാളികളെയും ഉടന്‍ പിടികൂടണമെന്ന് യോഗം ആവശ്യപ്പെട്ടു.


സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍ അധ്യക്ഷനായി.
ജന.സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.പി ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട്, എം.എ ഖാസിം മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, എം.കെ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, ഡോ.എന്‍.എ.എം അബ്ദുല്‍ഖാദിര്‍, എം.എം മുഹ്‌യുദ്ദീന്‍ മൗലവി, യു.എം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കെ.ടി ഹംസ മുസ്‌ലിയാര്‍, എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കെ. ഉമര്‍ ഫൈസി മുക്കം, കെ. ഹൈദര്‍ ഫൈസി പനങ്ങാങ്ങര, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, ഇ. മൊയ്തീന്‍ ഫൈസി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, എം.പി.എം ഹസ്സന്‍ ശരീഫ് കുരിക്കള്‍, പിണങ്ങോട് അബൂബക്കര്‍, ടി.പി അബ്ദുല്ല മുസ്‌ലിയാര്‍, ഡോ.യു.വി.കെ മുഹമ്മദ്, കെ.എം അബ്ദുല്ല മാസ്റ്റര്‍, ടി.എസ് മൂസ ഹാജി, പി. മാമുക്കോയ ഹാജി, സി.എച്ച് മഹ്മൂദ് സഅദി, എം. സുബൈര്‍, പി.എസ് അബ്ദുല്‍ ജബ്ബാര്‍, യു. മുഹമ്മദ് ശാഫി ഹാജി, ആര്‍.വി കുട്ടി ഹസ്സന്‍ ദാരിമി, കെ.ടി കുഞ്ഞിമാന്‍ ഹാജി, കാടാമ്പുഴ മൂസ ഹാജി, എസ്.കെ ഹംസ ഹാജി, കാളാവ് സൈതലവി മുസ്‌ലിയാര്‍, എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, സി.കെ.കെ മാണിയൂര്‍, വിഴിഞ്ഞം സഈദ് മുസ്‌ലിയാര്‍, സാദാ ലിയാഖത്തലി ഹാജി, കെ.ടി കുഞ്ഞാന്‍, ഓണംപിള്ളി മുഹമ്മദ് ഫൈസി, അബ്ദുറശീദ് ഹാജി പുത്തൂര്‍, വൈ.എം ഉമര്‍ ഫൈസി, എം.സി മായിന്‍ ഹാജി, കെ.പി കോയ, മുസ്തഫ മുണ്ടുപാറ, എസ്.വി മുഹമ്മദലി ചര്‍ച്ചയില്‍ പങ്കെടുത്തു. മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  22 minutes ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  42 minutes ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  an hour ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  an hour ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  an hour ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  an hour ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 hours ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  2 hours ago