'തന്നെ പാക് ചാരനാക്കാന്‍ ശ്രമം'; വീണ്ടുമൊരു വീഡിയോയുമായി തേജ് ബഹദൂര്‍
ന്യൂഡല്‍ഹി: സൈനികര്‍ക്കു നല്‍കുന്ന ഭക്ഷണത്തിലെ അപാകത ചൂണ്ടിക്കാട്ടി ഫെയ്‌സ്ബുക്കിലൂടെ വീഡിയോ പുറത്തുവിട്ട ബി.എസ്.എഫ് ജവാന്‍ തേജ് ബഹദൂര്‍ യാദവിനെതിരായ വേട്ടയാടല്‍ തുടരുന്നു. തന്നെ പാക് ചാരനായി മുദ്രകുത്താനുള്ള ശ്രമം നടക്കുകയാണെന്നാരോപിച്ചാണ് ഇപ്പോള്‍ ഇദ്ദേഹം പുതിയ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
''തന്റെ ഫോണ്‍ ആരൊക്കെയോ ദുരുപയോഗം ചെയ്യുകയാണ്. ജവാന്മാര്‍ക്ക് ലഭിക്കുന്ന മോശം ഭക്ഷണത്തെപ്പറ്റി പ്രധാനമന്ത്രിയെ അറിയിക്കുകയായിരുന്നു എന്റെ ലക്ഷ്യം. പക്ഷെ, ഇപ്പോള്‍ താന്‍ മാനസികമായി പീഡിപ്പിക്കപ്പെടുന്നു''
സ്വരാജ് സമാചാര്‍ എന്ന ഫെയ്‌സ്ബുക്ക് പേജിലാണ് ഇപ്രാവശ്യം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയിലുള്ളത് തേജ് ബഹദൂര്‍ തന്നെയാണെന്ന് ബി.എസ്.എഫ് വക്താക്കള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഫെബ്രുവരി അവസാനത്തില്‍ തേജ് ബഹദൂറിനെ ഭാര്യ സന്ദര്‍ശിച്ച സമയത്താണ് ഈ വിഡിയോ ചിത്രീകരിച്ചതെന്നാണ് വിശദീകരണം. കേസില്‍ തെളിവായി ജവാന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയില്‍ എടുത്തതിനെത്തുടര്‍ന്നാണിത്.
#TejBahadur Posts another Video addressing PM Modi; Asks Y he is being targeted; Apprehends being falsely framed. pic.twitter.com/B5YzH7A6fD
— INC 最後の侍 withRG (@BeingMahala) March 2, 2017
തന്റെ ഫോണില്‍ അഴിച്ചുപണി നടത്തി പാക് ചാരനായി മുദ്രകുത്താന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം വീഡിയോയിലൂടെ പറയുന്നുണ്ട്.
അതേസമയം, വീഡിയോ പോസ്റ്റ് ചെയ്യാന്‍ അദ്ദേഹത്തെ ആരെങ്കിലും പ്രേരിപ്പിക്കുന്നുണ്ടോയെന്ന കാര്യം തങ്ങള്‍ പരിശോധിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."