കാരുണ്യം റിലീഫ് കമ്മിറ്റിയുടെ ആറാമത് വിവാഹ സംഗമം നാളെ
കല്‍പ്പറ്റ: മില്ലുമുക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ കാരുണ്യം റിലീഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ആറാമത് വിവാഹ സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 136 യുവതീ യുവാക്കളാണ് ഇതുവരെ കാരുണ്യത്തിന്റെ തണലില്‍ വിവാഹ ജീവിതത്തിലേക്ക് കടന്നത്. ഇത്തവണ 20 യുവതീയുവാക്കളാണ് വിവാഹിതരാവുന്നത്. രാവിലെ 10.30ന് താലികെട്ട് നടക്കും. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ നഗറിലാണ് സംഗമം നടക്കുന്നത്. നിക്കാഹിന് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളാണ് നേതൃത്വം നല്‍കുക. പരിപാടിയില്‍ സമസ്ത ട്രഷറര്‍ വാവാട് കുഞ്ഞിക്കോയ മുസ്ലിയാര്, കേന്ദ്ര മുശാവറ അംഗങ്ങളായ കെ.ടി ഹംസ മുസ്ലിയാര്, വി മൂസക്കോയ മുസ്ലിയാര്, എം.ഐ ഷാനാവാസ് എം.പി, സി മമ്മുട്ടി എം.എല്‍.എ, അഡ്വ. എന്‍ ഷംസുദ്ധീന് എം.എല്‍.എ, അബ്ദു റഹിമാന്‍ രണ്ടത്താണി, പി.പി.എ കരീം, കെ.കെ അഹമ്മദ് ഹാജി സംബന്ധിക്കും. സംഗമത്തില്‍ വധുവിന് അഞ്ച് പവന് സ്വര്‍ണാഭരണവും വിവാഹസ്ത്രവും വരന് ഒരു പവന് മഹറും വിവാഹവസ്ത്രവും സമ്മാനമായി നല്‍കും. ചടങ്ങില്‍ പങ്കെടുക്കാനെത്തുന്ന ആയിരത്തിലധികം പേര്‍ക്കുള്ള ഭക്ഷണവും സംഘാടകര്‍ ഒരുക്കുന്നുണ്ട്. പന്തലിന്റെ നിര്‍മാണമടക്കമുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായും സംഘാടകര്‍ അറിയിച്ചു. വിവാഹ സംഗമത്തോട് അനുബന്ധിച്ച് നാളെ ഉച്ചക്ക് രണ്ടിന് അഖില വയനാട് മാപ്പിളപ്പാട്ട് മത്സരവും, അഞ്ചിന് രാവിലെ ഒന്‍പതു മുതല്‍ വയനാട് വിംസ് മെഡിക്കല്‍ കോളജുമായി സഹകരിച്ച് സൗജന്യമായി മെഗാമെഡിക്കല്‍ ക്യാംപും സംഘടിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ ചെയര്മാന് കുഞ്ഞമ്മദ് നെല്ലോളി, കണ്‍വീനര്‍ അബ്ബാസ് പുന്നോളി, എം.പി ഉസ്മാന്, അമ്മത് നെല്ലോളി, പുത്തന്‍പുര അമ്മത്, മൂസ പള്ളിക്കണ്ടി, നാസര്‍ പുതിയാണ്ടി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."