മാവോയിസ്റ്റ് ഭീഷണി; അതിര്‍ത്തികളില്‍ തമിഴ്നാട് തിരച്ചില്‍ ഊര്‍ജിതമാക്കി
ഗൂഡല്ലൂര്‍: മാവോയിസ്റ്റ് ഭീഷണിയെ തുടര്‍ന്ന് തമിഴ്നാട്, കര്‍ണാടക അതിര്‍ത്തിയില്‍ തമിഴ്നാട് ദ്രുത കര്‍മസേന തിരച്ചില്‍ ഊര്‍ജിതമാക്കി. കേരളത്തിലെ നിലമ്പൂര്‍ വനത്തിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. സംഘത്തിലുണ്ടായിരുന്ന ബാക്കിയുള്ളവര്‍ വയനാടിനോട് ചേര്‍ന്നുള്ള വന മേഖലയില്‍ തമ്പടിച്ചിട്ടുണ്ടാവുമെന്ന നിഗമനത്തിലാണ് തിരച്ചില്‍ നടത്തുന്നത്. കൂടാതെ വയനാട്, പാലക്കാട്, മലപ്പുറം പ്രദേശങ്ങളടങ്ങിയ പശ്ചിമ മേഖലയുടെ പുതിയ നേതാവായി തമിഴ്നാട് സേലം സ്വദേശി മണിവാസകം എന്ന മണി തിരഞ്ഞെടുക്കപ്പെട്ടതായും സൂചനയുണ്ട്. ഇതോടെയാണ് തമിഴ്നാട് - കേരള അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കിയത്.
കഴിഞ്ഞ ദിവസം ദൗത്യാ സേനാ വിഭാഗം മേധാവിയുടെ നേതൃത്വത്തില്‍ 15 അംഗ സേന കര്‍ണാടകയോടു ചേര്‍ന്ന ആനക്കട്ടി, മസിനഗുടി ഭാഗത്തു നിന്നാരംഭിച്ച് മായാര്‍, കോണ്‍ഗ്രസ് മട്ടം, ആരിക്കുമ്പാ വരെ തിരച്ചില്‍ നടത്തി. എന്നാല്‍ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിക്കാനുതകുന്ന തരത്തിലുള്ള ഒന്നും സേനക്ക് ലഭിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കാനാണ് സേനയുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."