ആശുപത്രിക്കെതിരേ അന്വേഷണം വേണം: മനുഷ്യാവകാശ കമ്മിഷന്‍
തിരുവനന്തപുരം: വൈദികന്റെ പീഡനത്തിനിരയായ പെണ്‍കുട്ടി പ്രസവിച്ച വിവരം മറച്ചുവച്ചതിന് കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിക്കെതിരേ അന്വേഷണം വേണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കെതിരേയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പൊതുപ്രവര്‍ത്തകന്‍ പി.കെ രാജു സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
സംസ്ഥാന പൊലിസ് മേധാവിയും കണ്ണൂര്‍ ജില്ലാ പൊലിസ് സൂപ്രണ്ടും ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മിഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണ്‍ പി.മോഹനദാസ് നിര്‍ദേശം നല്‍കി. ഇത്തരം സംഭവങ്ങളുണ്ടായാല്‍ 24 മണിക്കൂറിനകം ചൈല്‍ഡ് ലൈനിനെയും പൊലിസിനെയും അറിയിക്കണമെന്നാണ് ചട്ടം. എന്നാല്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നിയമലംഘനത്തിന് കൂട്ടുനിന്നു.
പെണ്‍കുട്ടിയുടെ ജനനതിയതി പരിശോധിച്ചില്ല. കുഞ്ഞിനെ രഹസ്യമായി ആശുപത്രിയില്‍ നിന്ന് മാറ്റി. കുറ്റകൃത്യം ഒളിച്ചുവയ്ക്കാന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നടത്തിയ ശ്രമം അന്വേഷിക്കണം. വൈദികന്റെ ലാപ്‌ടോപ്പും പെന്‍ഡ്രൈവും കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും മനുഷ്യാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."