HOME
DETAILS
MAL
മുക്കം ടൗണില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു
backup
March 02 2017 | 19:03 PM
മുക്കം: ജലക്ഷാമം രൂക്ഷമാകുന്നതിനിടെ മുക്കം ടൗണില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നു.
കാരശ്ശേരി മെഡിക്കല്‍സിന് മുന്‍വശത്താണ് രണ്ടു ദിവസമായി വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകവുന്നത്. വെള്ളം റോഡിലൂടെ പരന്നൊഴുകുകയാണ്.
പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ വിവരമറിയിക്കണമെന്ന് വാട്ടര്‍ അതോറിറ്റിയിലെ ഉദ്യോഗസ്ഥര്‍ ഏജന്റുമാര്‍ക്കും കരാറുകാര്‍ക്കും പലതവണ നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും നടപടി വൈകുകയാണ്.
പൈപ്പ് പൊട്ടിയ ദിവസം തന്നെ വാട്ടര്‍ അതോറിറ്റി ഓഫിസില്‍ വിവരം അറിയിച്ചെങ്കിലും പരിഹാരമുണ്ടായില്ലെന്ന് കച്ചവടക്കാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."