രണ്ടു വയസുകാരനെ മര്‍ദ്ദിച്ചെന്ന് പരാതി: അധ്യാപികയ്ക്ക് സസ്പെന്ഷന്, ആയയെ പിരിച്ചുവിട്ടു
കഴക്കൂട്ടം: കോഴിമട മണിയന്‍വിളാകം അംഗന്‍വാടിയില്‍ രണ്ടേകാല്‍ വയസുകാരനെ മര്‍ദിച്ചെന്ന പരാതിയില്‍ അദ്ധ്യാപിക ഷീലയെ മൂന്ന് മാസത്തേക്ക് സസ്പെന്റ് ചെയ്യുകയും ആയ ഉഷയെ പിരിച്ചുവിടുകയും ചെയ്തു. ഐ.സി.ഡി.എസ് ജില്ലാപ്രോഗ്രാം ഓഫീസര്‍ അനിതാദീപ്തിയുടെ സാന്നിദ്ധ്യത്തിലാണ് നടപടി.
കുട്ടിയുടെ രഷാകര്ത്തക്കടക്കമുള്ളവരെ ഇന്നലെ അംഗന്‍വാടിയില്‍ വിളിച്ച യോഗത്തില്‍ വച്ച് കുട്ടിയെ തല്ലിയെന്ന് അദ്ധ്യാപിക കുറ്റം ഏറ്റുപറഞ്ഞതോടെയാണ് നടപടി. മാത്രമല്ല മൂന്ന് വയസ് ആയാല്‍ കുട്ടിയെ അംഗന്‍വാടിയില്‍ എടുക്കാവു. കുട്ടിയെ സംരക്ഷിക്കുന്നതില്‍ വീഴ്ച വരുത്തിയതിനും സംഭവം രഹസ്യമാക്കി വച്ചതിനുമാണ് ആയയ്ക്കെതിരെ നടപടിയെടുത്തത്. മുരുക്കുംപുഴ സ്വദേശിയായ ബിബിന്‍ ആര്യ ദമ്പതികളുടെ മകന് അബിനെയാണ് കഴിഞ്ഞ 16ന് അംഗന്‍വാടിയില്‍ വച്ച് അദ്ധ്യാപിക തല്ലിയെന്ന് കാണിച്ച് രക്ഷിതാക്കള്‍ മംഗലപുരം പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. അതേ നടപടിയില്‍ തൃപ്തനാവാത്തതില് അദ്ധ്യാപികയ്ക്കെതിരെ പിതാവ് മംഗലപുരം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് കേസുമെടുത്തു. അതേസമയം പകരം അദ്ധ്യാപിക്കായി സംവിധാനമൊരുക്കുമെന്ന് അനിതാദീപ്തി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."