കേരളാ കോണ്‍ഗ്രസ് പ്രസ്ഥാനങ്ങള്‍ യോജിച്ച് പോകണം: പി.ജെ ജോസഫ്
കൊച്ചി: കേരളാ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ ആശയങ്ങളോട് അടിസ്ഥാനപരമായി യോജിപ്പുള്ള പാര്‍ട്ടികള്‍ സഹകരിച്ചു പോകണമെന്നാണ് പാര്‍ട്ടി നിലപാടെന്ന് വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫ്. കൊച്ചിയില്‍ കേരളാ കോണ്‍ഗ്രസ് ( എം) നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ മറ്റേതെങ്കിലും പാര്‍ട്ടിയുമായി ലയന ചര്‍ച്ചകള്‍ ഔപചാരികമായി നടന്നിട്ടില്ല. പാര്‍ട്ടിയുമായി ലയിക്കാന്‍ താല്‍പര്യമുള്ളവര്‍ സമീപിച്ചാല്‍ നേതൃത്വം ആലോചിച്ച് തീരുമാനമെടുക്കും. കുട്ടനാട് നിയമസഭാ സീറ്റില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മത്സരിക്കും. ഇതു സംബന്ധിച്ചുള്ള തീരുമാനമെടുക്കാന്‍ കൊച്ചിയില്‍ നടന്ന നേതൃയോഗം തന്നെ ചുമതലപ്പെടുത്തിയതായും പി.ജെ ജോസഫ് പറഞ്ഞു. കാര്‍ഷിക രംഗത്തെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കര്‍ഷക ലോങ് മാര്‍ച്ച് സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചതായി അദ്ദേഹം വ്യക്തമാക്കി. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയാണ് ലോങ് മാര്‍ച്ച്. സമാപന സമ്മേളനം കോട്ടയത്ത് നടക്കും.
പി.ജെ ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നേതൃയോഗത്തില്‍ എം.എല്‍.എമാരായ സി.എഫ് തോമസ്, മോന്‍സ് ജോസഫ്, നേതാക്കളായ ജോയി എബ്രഹാം, ടി.യു കുരുവിള, തോമസ് ഉണ്ണിയാടന്‍, ബാലകൃഷ്ണപിള്ള അറയ്ക്കല്‍, ഷിബു തെക്കുംപുറം, സേവി കുരുശുവീട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."