HOME
DETAILS
MAL
ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തില്‍ പാര്‍ലമെന്റിലേക്ക് 'ആരക്ഷണ്‍ ബച്ചാവോ' മാര്‍ച്ച്
backup
February 16 2020 | 11:02 AM
ന്യൂഡല്‍ഹി: സംവരണം മൗലികാവകശാമല്ലെന്ന സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ പാര്‍ലമെന്റ് മാര്‍ച്ച്. 'ആരക്ഷണ്‍ ബച്ചാവോ' എന്ന പേരിലാണ് മാര്‍ച്ച് നടത്തിയത്. ഡല്‍ഹിയില്‍ മണ്ഡി ഹൗസില്‍ നിന്ന് പാര്‍ലമെന്റ് വരെയാണ് മാര്‍ച്ച് നടത്തിയത്.
സുപ്രിംകോടതി വിധിയില്‍ വിയോജിപ്പ് പ്രകടിപ്പിച്ചാണ് യാത്രയെന്നും ഫെബ്രുവരി 23ന് ഞങ്ങള്‍ ഇതേ ആവശ്യത്തില്‍ ഭാരത ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ടെന്നും ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കും എന്‍.പി.ആറിനും എതിരെയും അദ്ദേഹം പ്രസ്താവന നടത്തി. ഇതു രണ്ടും രാജ്യത്ത് നടക്കാന്‍ പോകുന്നില്ലെന്ന് ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.
ഞങ്ങളുടെ അവകാശം നേടുന്നതു വരെ പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."