പരിസ്ഥിതി ദിനാചരണം കഴിഞ്ഞിട്ടും മാലിന്യം നീക്കിയില്ല
സ്വന്തം ലേഖിക
തിരുവനന്തപുരം: പരസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നഗരം മുഴുവന്‍ ക്ലീനാക്കിയ നഗരസഭ ഇതു മാത്രം കണ്ടില്ല. സെക്രട്ടറിയേറ്റിനടുത്ത് ഗാന്ധാരിയമ്മന്‍ കോവിലിനു സമീപത്തുള്ള ഒഴിഞ്ഞ സ്ഥലത്തിനു സമീപത്തുകൂടി നടക്കാന്‍പോലും കഴിയാത്ത അവസ്ഥ. രൂക്ഷ ഗന്ധത്തിനുപുറമെ, മഴയത്ത് ഒലിച്ചിറങ്ങിയ മാലിന്യങ്ങവും കാല്‍നടപോലും അസാധ്യമാക്കുന്നു.
മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി നഗരസഭ 15 ടണ്‍ മാലിന്യമാണ് നഗരത്തില്‍ നിന്നും ശേഖരിച്ചത്. ശുചീകരണപ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തിയാക്കിയെന്ന് അവകാശപ്പെടുന്ന നഗരസഭ ഈ കാഴ്ച കാണുന്നില്ല. സമീപത്തു പ്രവര്‍ത്തിക്കുന്ന കടകളിലെ തൊഴിലാളികള്‍ക്കും മാലിന്യം ദുരിതം തീര്‍ത്തിരിക്കുകയാണ്. രൂക്ഷമായ ദുര്‍ഗന്ധം കാരണം പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന കടകളില്‍ ആളുകള്‍ക്ക് ഇരിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. നഗരസഭയില്‍ പരാതി നല്‍കിയിട്ടും ഇതുവരെ മാലിന്യം നീക്കാന്‍ ആരും എത്തിയിട്ടില്ലെന്ന് അവര്‍ പറയുന്നു. ദിവസം ചെല്ലുംതോറും മാലിന്യം കൂടുന്നതല്ലാതെ കുറയുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. സമീപത്തുള്ള ഹോട്ടലുകളില്‍ നിന്നും വീടുകളില്‍ നിന്നുമാണ് രാത്രികാലങ്ങളില്‍ മാലിന്യങ്ങള്‍ ഇവിടെ നിക്ഷേപിക്കുന്നത്.
പൊതു സ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മേയര്‍ വി.കെ.പ്രശാന്ത് പറഞ്ഞിരുന്നു. എന്നാല്‍ നഗരത്തിന്റെ പ്രധാന സ്ഥലമായ സെക്രട്ടറിയേറ്റിലേക്കു പോകുന്ന റോഡിന്റെ വശം മാലിന്യ കൂമ്പാരമായിട്ടും നടപടി സ്വീകരിക്കാന്‍ ഇതുവരെ നഗരസഭയ്ക്കായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."