വധഭീഷണിയുണ്ടെന്ന് അഖിലേഷ് യാദവ്
കാണ്‍പൂര്‍: ബി.ജെ.പി നേതാവില്‍ നിന്ന് തനിക്ക് വധഭീഷണിയുണ്ടന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ഫോണ്‍കോളിലൂടെയും സന്ദേശങ്ങളിലൂടെയും തന്നെ വധിക്കുമെന്നാണ് പറഞ്ഞതെന്ന് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രികൂടിയായ അഖിലേഷ് യാദവ് മാധ്യമങ്ങളോട് പറഞ്ഞു. ഇതിനെക്കുറിച്ച് വിശദമായി മറ്റൊരു ദിവസം മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞദിവസം യാദവ് തന്റെ പ്രവര്‍ത്തകരോട് പണപ്പെരുപ്പത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു.
ഇതിനിടയില്‍ ഒരാള്‍ ഇടക്ക് കയറി സംസാരിക്കാന്‍ തുടങ്ങി, നിങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ഇതിന് പരിഹാരമാകുമോ എന്നായിരുന്നു ചോദിച്ചത്. എന്നാല്‍ ചോദ്യം കൃത്യമില്ല എന്നും ചോദ്യകര്‍ത്താവിനോട് മുന്നോട്ട് വരാനും അഖിലേഷ് ആവശ്യപ്പെട്ടപ്പോള്‍ അയാള്‍ ഉറക്കെ ജയ് ശ്രീരാം മുഴക്കുകയായിരുന്നു.
താങ്കള്‍ ബി.ജെ.പി പ്രവര്‍ത്തകനാണോ എന്ന് അഖിലേഷ് ചോദിച്ചെങ്കിലും അയാള്‍ മറുപടി പറഞ്ഞില്ല. ഈ സംഭവത്തിന് ശേഷമാണ് തനിക്ക് വധഭീഷണിയുണ്ടായതെന്ന് യാദവ് പറഞ്ഞു. ഒരാള്‍ സുരക്ഷാവലയം ഭേദിക്കാന്‍ ശ്രമിച്ചു.
അയാള്‍ക്കെന്റെ ജീവന്‍ എടുക്കമായിരുന്നു. നിങ്ങള്‍ അയാള്‍ക്കെതിരേ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് യാദവ് പൊലിസിനോട് ചോദിച്ചു. ഇയാള്‍ക്കെതിരേ സമാധാനം തകര്‍ത്തതിന് കേസെടുക്കുമെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."