ആശുപത്രിയില്‍ സംഘര്‍ഷം: രണ്ടുപേര്‍ക്ക് പരുക്ക്
ചാലക്കുടി: സെന്റ്.ജെയിംസ് ആശുപത്രിയില്‍ രോഗിക്കൊപ്പം വന്നവരും ആശുപത്രി ജീവനക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ ചാലക്കുടി പൊലിസ് അറസ്റ്റ് ചെയ്തു. ആശുപത്രി സെക്യൂരിറ്റി ജീവനക്കാരായ പോട്ട ചുള്ളിയില്‍ വര്‍ഗീസ്(65), വെള്ളാഞ്ചിറ ചൂണ്ടേപറമ്പില് ജെഫി സൈമണ്‍(25)എന്നിവര്‍ക്കാണ് പരുക്കേറ്റത്. വര്‍ഗീസിന്റെ വലതുകൈ ഒടിഞ്ഞിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കുറ്റിച്ചിറ എരുവീട്ടില്‍ ജിനേഷ്(34)നെ സബ് ഇന്‍സ്പെക്ടര്‍ വി.എസ് വത്സകുമാര്‍ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി 11ഓടെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ കുറ്റിച്ചിറ സ്വദേശിയെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു.
രോഗിക്കൊപ്പം വന്നവര്‍ക്ക് ഐ.സി.യുവില്‍ പ്രവേശിക്കണമെന്നുള്ള ആവശ്യം പി.ആര്.ഒ നിരാകരിച്ചതാണ് പ്രശ്നത്തിന് കാരണമായത്. ഇവരുടെ ആവശ്യം പരിഗണിക്കാതെ പി.ആര്.ഒ ആശുപത്രിയുടെ അകത്തളത്തിലേക്കുള്ള ഗേറ്റ് അടച്ചിടാനായി സെക്യൂരിറ്റി ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശം നല്കി. ഇതോടെ പുറത്ത് നിന്നവര്‍ അകത്തേക്ക് പ്രവേശിക്കാന്‍ ശ്രമം നടത്തി. ഇതിനിടെ അകത്ത് പ്രവേശിച്ച ജിനേഷ് ഫോണ്‍, ബോര്‍ഡ്, രോഗികളെ കൊണ്ടുപോകുന്ന ട്രോളി എന്നിവക്ക് കേടുപാടുകള്‍ വരുത്തി. തുടര്‍ന്ന് പൊലിസെത്തിയാണ് രംഗം ശാന്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."