മുജീബ് റഹ്മാന്‍ കുടുംബ സഹായ സമിതി രൂപീകരിച്ചു
കാളികാവ്: കെട്ടിട നിര്‍മാണ ജോലിക്കിടെ കുഴഞ്ഞു വീണു മരിച്ച കാളികാവ് പള്ളിശ്ശേരിയിലെ കുയ്യന്‍പൊയില്‍ മുജീബ് റഹ്മാന്‍ (40) എന്ന മാനുട്ടിയുടെ കുടുംബത്തെ സഹായിക്കാന്‍ നാട്ടുകാര്‍ സഹായ സമിതി രൂപീകരിച്ചു.
മെയ് 25 നായിരുന്നു നിര്‍മാണ തൊഴിലാളിയായിരുന്ന മാനുട്ടി ജോലിക്കിടെ കുഴഞ്ഞു വീണു മരിച്ചത്. മാനുട്ടിയുടെ മരണത്തോടെ നിത്യവൃത്തിക്കു വകയില്ലാതെ ദുരിതത്തിലായ കുടുംബത്തെ സഹായിക്കാനാണു സമിതി രൂപീകരിച്ചത്. ഭാര്യയും ചെറിയ മൂന്നു മക്കളുമടങ്ങുന്നതാണു മുജീബ് റഹ്മാന്റെ കുടുംബം.
ഇ.പി ഉമ്മര്‍ ചെയര്‍മാനും കെ.വി സുലൈമാന്‍ കണ്‍വീനറും പി.ടി ജമാല്‍ മുസ്‌ലിയാര്‍ ട്രഷററുമായി രൂപികരിച്ച കമ്മിറ്റി കാളികാവ് കനറാ ബാങ്ക് ശാഖയില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
അക്കൗണ്ട് നമ്പര്‍ .4692101003342 കഎടഇ ഇഛഉഋ ഇചഞ ആ 0004692.
ഇരു വൃക്കകളും തകരാറിലായ പതിമൂന്നുകാരന്‍ നബീഹ് മോന്റെ ചികിത്സക്കാവശ്യമായ പണം സഹായ സമിതി രൂപികരിച്ചു സമാഹരിക്കാന്‍ ഈ നാട്ടുകാരുടെ കൂട്ടായ്മക്കു കഴിഞ്ഞിരുന്നു.
മാനുട്ടി കുടുംബ സഹായ ഫണ്ടിലേക്കും സുമനസുകളുടെ സഹായം തേടുകയാണ് പള്ളിശ്ശേരി നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."