HOME
DETAILS

എസ്.എസ്.എല്‍.സി എഴുതാന്‍ 'വൈകല്യ'ക്കാരുടെ എണ്ണംകുറഞ്ഞു

  
backup
January 20 2019 | 19:01 PM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%bf-%e0%b4%8e%e0%b4%b4%e0%b5%81%e0%b4%a4%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5

എ.കെ ഫസലുറഹ്മാന്‍#



മലപ്പുറം: വിവിധ വൈകല്യങ്ങള്‍ ചൂണ്ടിക്കാട്ടി എസ്.എസ്.എല്‍.സിക്ക് പ്രത്യേക പരീക്ഷാ ആനുകൂല്യം നേടുന്നവരുടെ എണ്ണത്തില്‍ കുറവ്്. ഭിന്നശേഷിക്കാരെന്ന് ചൂണ്ടിക്കാട്ടി 2019 മാര്‍ച്ചില്‍ നടക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിവിധ ഇളവുകള്‍ നേടുന്നവരുടെ എണ്ണത്തിലാണ് കഴിഞ്ഞ വര്‍ഷത്തേ അപേക്ഷിച്ച് പകുതിയോളം കുറവുള്ളത്.
കഴിഞ്ഞവര്‍ഷം മാത്രം 18,400 വിദ്യാര്‍ഥികളാണ് എസ്.എസ്.എല്‍.സി പരീക്ഷക്ക് സവിശേഷ സഹായം ആവശ്യമുള്ളവര്‍ക്കുള്ള ആനുകൂല്യം നേടിയത്. ഈ സ്ഥാനത്ത് ഈ വര്‍ഷം പരീക്ഷാ ആനുകൂല്യത്തിന് അര്‍ഹരായവരുടെ എണ്ണം 8120 മാത്രമാണ്. ഒന്‍പതാം ക്ലാസുവരെ ഒരു വൈകല്യവുമില്ലാതെ പഠനം പൂര്‍ത്തിയാക്കിയവരെ പത്തിന്റെ കടമ്പ കടത്താനുള്ള കുറുക്കുവഴിയായും നൂറുമേനി നേടാനും പല സ്‌കൂളുകളും പഠന വൈകല്യത്തെ ഉപയോഗിക്കുന്നതു സംബന്ധിച്ച് സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു.
ഇതിനുപിന്നാലെ കര്‍ശന മാനദണ്ഡങ്ങളോടെയാണ് ഇത്തവണ പരീക്ഷയുടെ സവിശേഷ ആനുകൂല്യങ്ങള്‍ നല്‍കേണ്ടവരുടെ ലിസ്റ്റ് വിദ്യാഭ്യാസ വകുപ്പ് തയാറാക്കിയത്. പരീക്ഷയെഴുതാന്‍ അധികസമയം, നിശ്ചിത എണ്ണം വിദ്യാര്‍ഥികള്‍ക്ക് യോഗ്യനായ ഒരു അധ്യാപകന്റെ സഹായം, ഉത്തരം എഴുതിക്കൊടുക്കാന്‍ സ്‌ക്രൈബ് തുടങ്ങി ഒട്ടനവധി ആനുകൂല്യങ്ങളാണ് വിവിധ വൈകല്യമുള്ളവര്‍ക്കായി വിദ്യാഭ്യാസ വകുപ്പ് അനുവദിക്കുന്നത്. കര്‍ശന മാനദണ്ഡങ്ങളോടെ അപേക്ഷ ക്ഷണിച്ച സംസ്ഥാനത്ത് ഇത്തവണ 8182 അപേക്ഷകളാണ് ജനുവരി പത്തുവരെ ലഭിച്ചത്. ഇതില്‍ 62 അപേക്ഷകള്‍ മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ വിദ്യാഭ്യാസ വകുപ്പ് നിരസിച്ചു.
പഠനത്തില്‍ വേണ്ടത്ര ശ്രദ്ധനല്‍കാത്ത കുട്ടികളെവരേ ഐ.ക്യു കുറവുള്ളവര്‍ എന്ന് പറഞ്ഞ്് പരീക്ഷാനുകൂല്യം നേടിയെടുക്കുന്നത്് സംസ്ഥാനത്ത് വ്യാപകമാണ്. ഇതുമൂലം യോഗ്യരായ വിദ്യാര്‍ഥികള്‍ പോലും സംശയത്തിന്റെ നിഴലിലായിരുന്നു. പരീക്ഷാര്‍ഥിയുടെ വിദ്യാഭ്യാസ യോഗ്യതയേക്കാള്‍ കൂടാത്ത ആളെയാണ് നിലവില്‍ സ്്‌ക്രൈബായി പരീക്ഷയ്ക്കിരുത്തുന്നത്്.


സമഗ്ര ശിക്ഷയിലെ റിസോഴ്‌സ് അധ്യാപകരോ പൊതുവിദ്യാലയത്തിലെ അധ്യാപകരോ ആണ്് വ്യാഖ്യാതാക്കളായി വിദ്യാര്‍ഥികളെ പരീക്ഷയില്‍ സഹായിക്കാന്‍ ഇരിക്കുക.
വ്യാഖ്യാതാവിന്റെയും സ്‌ക്രൈബിന്റെയും സേവനം ലഭിച്ചിട്ടുള്ള പരീക്ഷാര്‍ഥികള്‍ക്കായി പ്രത്യേക പരീക്ഷാഹാള്‍ സജ്ജീകരിക്കാനും പ്രത്യേക ഇന്‍വിജിലേറ്ററെ നിയമിക്കാനും കല്‍പനയുണ്ട്്. അതേസമയം അധികസമയം മാത്രം ലഭിക്കുന്ന പരീക്ഷാര്‍ഥികളെ മറ്റുകുട്ടികളോടൊപ്പം ഇരുത്തി പരീക്ഷ എഴുതിക്കാനും അവസാനം ഒരോ മണിക്കൂറിനും പത്ത് മിനുട്ട് വീതം അധികം നല്‍കാനുമാണ് നിര്‍ദേശം. ശ്രവണവൈകല്യം, ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവര്‍ എന്നിവര്‍ക്ക്് 25 ശതമാനം ഗ്രേസ് മാര്‍ക്ക് അധികമായി ലഭിക്കും. പഠന വൈകല്യമുള്ള കുട്ടികള്‍ക്കുള്ള ആനുകൂല്യമാണ് വ്യാപകമായി ദുരുപയോഗം ചെയ്തിരുന്നത്്.
40 ശതമാനം വൈകല്യമില്ല, മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല, പഠന വൈകല്യം ഇല്ല, ഐ.ക്യു റിപ്പോര്‍ട്ട് നല്‍കിയില്ല തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞാണ് അപേക്ഷകള്‍ ഇത്തവണ നിരസിച്ചിട്ടുള്ളത്.


അതേസമയം ഇത്തവണ നിരസിക്കപ്പെട്ട അപേക്ഷകര്‍ക്ക് ഫെബ്രുവരി എട്ടിനകം ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വീണ്ടും അപേക്ഷിക്കാന്‍ അവസരം നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസ ഓഫിസര്‍മാര്‍ മുഖാന്തരമാണ് അപേക്ഷ പുതുക്കി നല്‍കേണ്ടത്്. 2017ല്‍ 16,500 വിദ്യാര്‍ഥികളാണ് പ്രത്യേക ആനുകൂല്യത്തോടെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  5 minutes ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  an hour ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  an hour ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  2 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  2 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  4 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  4 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  4 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  4 hours ago