HOME
DETAILS

ഇ-ഡിസ്ട്രിക്റ്റ് പദ്ധതി വനംവകുപ്പിലും നടപ്പിലാക്കുന്നു

  
backup
June 15 2016 | 03:06 AM

%e0%b4%87-%e0%b4%a1%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf

കല്‍പ്പറ്റ: ജനങ്ങള്‍ക്ക് പൊതു സേവന കേന്ദ്രങ്ങള്‍ വഴിയും, വെബ് പോര്‍ട്ടല്‍ വഴിയും സര്‍ക്കാരിന്റെ സേവനങ്ങള്‍ നല്‍കുവാന്‍ വേണ്ടി ഉദ്ദേശിച്ചു നടപ്പിലാക്കുന്ന ഇ-ഡിസ്ട്രിക്റ്റ് പദ്ധതി വനംവകുപ്പിലും നടപ്പിലാക്കുന്നു. മൂന്നുമാസത്തിനകം നിലവില്‍ വരുന്നതോടെ വന്യജീവി ആക്രമണം മൂലമുള്ള നഷ്ടപരിഹാരത്തിന് ഓണ്‍ലൈനായി ഇ ഡിസ്ട്രിക്റ്റ് കേരളയുടെ വെബ്‌സൈറ്റ് വഴി നേരിട്ടോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ റേഞ്ച് ഓഫിസുകളിലെ ഫ്രന്റ് ഓഫിസുകള്‍ വഴിയോ അപേക്ഷ നല്‍കാം.
വന്യജീവി ആക്രമണം മൂലമുള്ള മരണം, പരിക്ക്, കന്നുകാലികളുടെ മരണം, വിളനാശം, വീടുകളുടെയും സ്വത്തുക്കളുടെയും നാശം എന്നിവയ്ക്കുള്ള നഷ്ടപരിഹാരത്തിനാണ് അപേക്ഷിക്കാനാവുക. അപേക്ഷിക്കാനായി ആദ്യം പേര്, വിലാസം, ആധാര്‍ നമ്പര്‍, ജനനതീയതി തുടങ്ങിയ വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്ത് യൂസര്‍ ഐഡിയും പാസ്‌വേഡും ഉണ്ടാക്കണം. അതുപയോഗിച്ച് വെബ്‌സൈറ്റില്‍ പ്രവേശിച്ച് അപേക്ഷ നല്‍കാം. വന്യജീവി ആക്രമണത്തില്‍ മരിച്ചതിന്റെയോ പരിക്കേറ്റതിന്റെയോ നഷ്ടപരിഹാരത്തിനുള്ള അപേക്ഷയില്‍ വന്യജീവി ആക്രമണം സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ നല്‍കണം. അപേക്ഷകന്റെ വിശദവിവരങ്ങള്‍, അപേക്ഷ സമര്‍പ്പിക്കേണ്ട ഓഫിസ്, അപകടം നടന്ന സ്ഥലം, തീയതി, സമയം, കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ പൊലീസ് സ്‌റ്റേഷന്‍, പരിക്കേറ്റമരിച്ചയാളെ പരിശോധിച്ച മെഡിക്കല്‍ ഓഫിസറുടെ പേരും വിശദാംശങ്ങളും, ചികിത്സ തുടങ്ങിയതും അവസാനിച്ചതുമായ തീയതി, വന്യമൃഗത്തിന്റെ ഇനം, തരം, നഷ്ടപരിഹാരമായി ആവശ്യപ്പെടുന്ന തുക എന്നിവ വേണം.
വന്യമൃഗ ആക്രമണത്തില്‍ കന്നുകാലി മരിച്ചതിന് നഷ്ടപരിഹാരത്തിന് അപേക്ഷിക്കുമ്പോള്‍ തിരിച്ചറിയല്‍ രേഖ, മൃഗഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് എന്നിവ നിര്‍ബന്ധമാണ്. വന്യമൃഗ ആക്രമണം മൂലമുള്ള വീട് നാശം, വസ്തുനാശം എന്നിവയ്ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാന്‍ തിരിച്ചറിയല്‍ രേഖകള്‍, നികുതി പണമടച്ച രശീത്അവകാശി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സ്‌കാന്‍ ചെയ്ത കോപ്പി നിര്‍ബന്ധമായി വേണം. നഷ്ടങ്ങളുടെ വിവരം അപേക്ഷയില്‍ ചേര്‍ക്കണം. വന്യമൃഗ ആക്രമണം മൂലമുള്ള വിളനാശത്തിനുള്ള നഷ്ടപരിഹാരത്തിന് അപേക്ഷിക്കാന്‍ തിരിച്ചറിയല്‍ രേഖ, നികുതി പണമടച്ച രശീത് കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, അഗ്രികള്‍ച്ചറല്‍ ഓഫിസറുടെ റിപ്പോര്‍ട്ട് എന്നിവ നിര്‍ബന്ധമാണ്. അപേക്ഷകളോടൊപ്പം നാശനഷ്ടം കാണിക്കുന്ന ഫോട്ടോകള്‍ ഉണ്ടെങ്കില്‍ അതും അപ്‌ലോഡ് ചെയ്യാം. വനം കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്കും കൈയേറ്റഭൂമിയാണെങ്കിലും ആക്രമിച്ച മൃഗം സ്വകാര്യ ഉടമസ്ഥതയിലുള്ള മെരുക്കിവളര്‍ത്തുന്നതാണെങ്കിലും നഷ്ടപരിഹാരത്തിന് അപേക്ഷിക്കാന്‍ കഴിയില്ല.
നിലവില്‍ റവന്യു വകുപ്പ് നല്‍കുന്ന പൊസഷന്‍ സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്, വണ്‍ ആന്‍ഡ് ദി സെയിം സര്‍ട്ടിഫിക്കറ്റ്, ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്, റെസിഡന്‍സ് സര്‍ട്ടിഫിക്കറ്റ്, റിലേഷന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്, ഫാമിലി മെംബര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്, നോണ്‍ റീമാര്യേജ് സര്‍ട്ടിഫിക്കറ്റ്, പൊസഷന്‍ ആന്‍ഡ് നോണ്‍ അറ്റാച്ച്‌മെന്റ് സര്‍ട്ടിഫിക്കറ്റ്, ഡോമിസൈല്‍ സര്‍ട്ടിഫിക്കറ്റ്, ലൈഫ് സര്‍ട്ടിഫിക്കറ്റ്, ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, വാല്വേഷന്‍ സര്‍ട്ടിഫിക്കറ്റ്, ലീഗല്‍ ഹയര്‍ സര്‍ട്ടിഫിക്കറ്റ്, വിഡോ വിഡോവര്‍ സര്‍ട്ടിഫിക്കറ്റ്, ഡിപ്പെന്‍ഡന്‍സി സര്‍ട്ടിഫിക്കറ്റ്, ഡെസ്റ്റിറ്റിയൂട്ട് സര്‍ട്ടിഫിക്കറ്റ്, സോള്‍വന്‍സി സര്‍ട്ടിഫിക്കറ്റ്, ഇന്റര്‍കാസ്റ്റ് സര്‍ട്ടിഫിക്കറ്റ്, കണ്‍വേര്‍ഷന്‍ സര്‍ട്ടിഫിക്കറ്റ്, മൈനോറിറ്റി സര്‍ട്ടിഫിക്കറ്റ് എന്നീ സേവനങ്ങള്‍, വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ, അപ്പീല്‍ അപേക്ഷ, പൊതുജനങ്ങളുടെ പരാതി നല്‍കല്‍, കുടിവെള്ള ബില്‍, വൈദ്യുതി ബില്‍, ലാന്‍ഡ് ഫോണ്‍ ബില്‍ എന്നിവ അടക്കല്‍, കാലിക്കറ്റ്, എം.ജി സര്‍വകലാശാലകളുടെ പരീക്ഷാ ഫീസടക്കല്‍, മറ്റു ഫീസടക്കല്‍, വെല്‍ഫെയര്‍ ബോര്‍ഡ് ഫീസ് അടക്കല്‍, കള്‍ച്ചറല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഫീസ് അടക്കല്‍, പൊലീസ് വകുപ്പിലെ ഇ-ചലാന്‍ അടക്കല്‍, മോട്ടോര്‍ വാഹന വകുപ്പിലെ നോണ്‍-ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ വിവിധ ഫീസ് ശേഖരണം, വാഹനങ്ങള്‍ക്കുള്ള സെസ് അടക്കല്‍ തുടങ്ങി 41 സേവനങ്ങള്‍ ഇ-ഡിസ്ട്രിക്ട് പദ്ധതി വഴി ചെയ്യാന്‍ കഴിയും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും സേവനങ്ങള്‍ക്കും ംംം.ലറശേെൃശര.േസലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന ക്ലാസ് ഇന്നലെ കലക്ടറേറ്റ് മെയിന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിശീലനം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ ഡിസംബർ ആറ് മുതൽ

uae
  •  3 months ago
No Image

തൃശ്ശൂര്‍ റെയില്‍വെ സ്റ്റേഷന്റെ സ്ഥലത്തെ കാനയില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് സംശയം, അന്വേഷണം തുടങ്ങി പൊലിസ്

Kerala
  •  3 months ago
No Image

പൗരത്വ ഭേദഗതി ചട്ടം: പി. സന്തോഷ് കുമാര്‍ എംപിയുടെ ഹരജിയില്‍ കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ച് സുപ്രീം കോടതി

latest
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-20-09-2024

PSC/UPSC
  •  3 months ago
No Image

റൂവി മലയാളി അസോസിയേഷൻ ജനറൽ സെക്രട്ടറിയായി ഡോക്ടർ മുജീബ് അഹമ്മദ് നെ തെരെഞ്ഞെടുത്തു

oman
  •  3 months ago
No Image

എഡിജിപിക്കെതിരായ പരാതി: വിജിലന്‍സ് അന്വേഷണത്തിന് പ്രത്യേക സംഘം

Kerala
  •  3 months ago
No Image

രഞ്ജിത്തിനെതിരായി രഹസ്യമൊഴി നല്‍കി പരാതിക്കാരി

Kerala
  •  3 months ago
No Image

നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

Kerala
  •  3 months ago
No Image

സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിക്കൊന്ന സംഭവം; പ്രതിയെ തെളിവെടുപ്പിനായി മൈനാഗപ്പളളിയില്‍ എത്തിച്ചു

Kerala
  •  3 months ago
No Image

പേടിപ്പിക്കാന്‍ നോക്കിയതാ, പക്ഷേ പണി പാളി! കടുവയിറങ്ങിയെന്ന് വ്യാജ വാര്‍ത്ത; 3 പേര്‍ പിടിയില്‍

Kerala
  •  3 months ago