HOME
DETAILS
MAL
റയലില്‍ തുടരാനാണ് താല്‍പര്യം: മോഡ്രിച്ച്
backup
January 20 2019 | 20:01 PM
മാഡ്രിച്ച്: തല്‍ക്കാലം റയല്‍ മാഡ്രിഡില്‍നിന്ന് ചുവട്മാറാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ക്രൊയേഷ്യന്‍ മിഡ്ഫീല്‍ഡര്‍ ലൂക്കാ മോഡ്രിച്ച്. റൊണാല്‍ഡോക്ക് പിന്നാലെ ലൂക്കയും റയല്‍വിടുകയാണെന്ന തരത്തില്‍ വാര്‍ത്ത പരന്നിരുന്നു.
ഈ വാര്‍ത്തയോട് പ്രതികരിച്ചാണ് ലൂക്ക പ്രസ്താവന ഇറക്കിയത്. റയലുമായുള്ള തന്റെ കരാര്‍ 18 മാസം കൂടി ബാക്കിയുണ്ട്. അതു കഴിഞ്ഞാലും റയല്‍ കരാര്‍ നീട്ടിനല്‍കുമെന്നാണ് വിചാരിക്കുന്നത്. തുടര്‍ന്നുള്ള സീസണുകളിലും റയലിന് വേണ്ടി കളിക്കാനാണ് താല്‍പര്യമെന്നും ലൂക്ക കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."