ബിന്‍സിക്ക് വോളി കളിയല്ല, കാര്യം
പയ്യന്നൂര്‍: വോളിബോളില്‍ ഒരു നിശ്ചിത പ്രായം കഴിഞ്ഞാല്‍ വനിതാ താരങ്ങള്‍ പിന്മാറുകയാണ് രീതി. മികച്ച താരങ്ങള്‍ കോച്ചായും അസി. കോച്ചായും പോകുമെങ്കിലും കളി നിയന്ത്രിക്കാന്‍ ആരും ശ്രമിക്കാറില്ല. മന:ക്കരുത്തും കൃത്യതയും വേണമെന്ന് മാത്രമല്ല ചെറിയ നോട്ടപിശക് മതി കാര്യങ്ങള്‍ കൈവിടാന്‍. ഈ പ്രതിസന്ധി മറികടന്നാണ് ഉത്തര മലബാറില്‍ വനിതാ റഫറിയായി ബിന്‍സി സെബാസ്റ്റ്യന്റെ രംഗപ്രവേശം. തഴക്കവും പഴക്കവും ചെന്നവരേപ്പോലെ സധൈര്യമാണ് ബിന്‍സി കളിനിയന്ത്രിക്കുന്നത്. ഒട്ടേറെ ജില്ലാ, കേരളോത്സവ വോളിയില്‍ ലൈന്‍ റഫറിയായി പങ്കെടുത്തിട്ടുണ്ടെങ്കിലും പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്ന ഇന്‍വിറ്റേഷന്‍ വോളിയില്‍ ആദ്യമായാണെത്തുന്നത്. ഇപ്പോള്‍ വനിതാ വിഭാഗം മത്സരമാണ് ബിന്‍സി നിയന്ത്രിക്കുന്നത്.
എറണാകുളം ജില്ലയിലെ വരാപ്പുഴ സ്വദേശി നിയാണ് ബിന്‍സി. പിതാവ് സെബാസ്റ്റ്യന്റെ പിന്തുണ കൂടിയായതോടെ സ്കൂള്‍ തലം മുതല്‍ വോളി ബോള്‍ കളിക്കാന്‍ ആരംഭിച്ചു. എറണാകുളം ജില്ലാ ജൂനിയര്‍, സബ് ജൂനിയര്‍, സീനിയര്‍ ടിമിനു വേണ്ടി മത്സരിച്ചു. പ്ലസ് ടു കഴിഞ്ഞതോടെ കോഴിക്കോട് ടീച്ചേഴ്സ് ഫിസിക്കല്‍ എജുക്കേഷന്‍ കോഴ്സ് പൂര്‍ത്തിയാക്കി. പിന്നീട് 2010ല്‍ ഇരിങ്ങാലക്കുടയില്‍ വോളിബോള്‍ റഫറീസ് ടെസ്റ്റ് പൂര്‍ത്തിയാക്കി. ഇതിന് ശേഷമാണ് വിവിധ ടൂര്‍ണമെന്റില്‍ മത്സരം നിയന്ത്രിക്കാന്‍ ആരംഭിച്ചത്.
ഹാന്റ്ബോള്‍ സംസ്ഥാന കോച്ചും മുന്‍ താരവുമായ പി വിജയനെ വിവാഹം ചെയ്തു. ഇപ്പോള്‍ പയ്യന്നൂര്‍ കാനായിലാണ് താമസം. പഴയങ്ങാടിയില്‍ സ്വകാര്യ സ്കൂളില്‍ കായികാധ്യാപികയായി ജോലി ചെയ്തുവരികയാണ്. അദീന മകളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."